ബൈക്കില്‍ പറന്നെത്തും ദുബായ് പോലീസ്

റോഡപകടങ്ങള്‍ നടന്നാല്‍ ഗതാഗതതടസം പിന്നിട്ടെത്തുന്നതിനുള്ള താമസം ഇതോടെ ഒഴിവാകും. പൊലീസിന്‍റെ കണ്ണുവെട്ടിച്ചു കടക്കുന്നവരെ ഇനി നിമിഷങ്ങള്‍ക്കകം ദുബായി പോലീസ്  പറന്നുവന്നു പിടിക്കും.

ദുബായി പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാസ്റ്റൈസില്‍ ആകാശത്തിലൂടെ പറന്നിറങ്ങും. അത്യാഹിതഘട്ടങ്ങളില്‍ ഗതാഗത തടസം മറികടന്നു സംഭവസ്ഥലതെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഹോവര്‍    സര്‍ഫ് ബൈക്കിനു സാധിക്കും.

ഒരു പോലീസുകാരനേയും വഹിച്ചു കൊണ്ട് പത്തുമീറ്റർ ഉയരത്തില്‍ വരെ പറക്കാന്‍ ഹോവര്‍ സർഫ് ബൈക്കിനു കഴിയും. ഒരു തവണ വൈദ്യുതിയില്‍ ചാര്‍ജ് ചെയ്‌താല്‍ എട്ട് നേരം  പറക്കാം. 150 കിലോയാണ്  പക്കും ബൈക്കിന്‍റെ  ഭാരം.

നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 25 മിനുട്ട് നേരം പറക്കാം, എഴുപത് കിലോമീറ്റര്‍ വേഗതയിലാണ് ബൈക്ക് സഞ്ചരിക്കുക. ഒന്നര ടണ്‍ വരെ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ള ബൈക്ക് മണിക്കൂറില്‍ പരമാവധി എഴുപതി കിലോമീറ്റര്‍ വേഗതയില്‍ പറക്കും. ഹോവര്‍ സര്‍ഫ്  ബൈക്ക് അടുത്ത വര്‍ഷം നിരത്തിലിറക്കുകയാണ് ദുബായി പോലീസിന്റെ ലക്ഷ്യം.

 

 








This vehicle is certified by a4auto.com