ഇനി മെഴ്​സിഡെസില് ചെത്തും തപസി പന്നു

സിനിമാതാരങ്ങള്‍ക്കിടയിലെ  താരമാണ്​ മെഴ്​സിഡെസ്​ കാറുകള്‍. കമ്പനിയുടെ ടോപ്​ മോഡലായ ജി. എല്‍. ഇ സ്വന്തമാക്കി ബോളിവുഡ്​ താരം തപ്​സി പന്നുവാണ്​ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്​. അടുത്തിടെ പുറത്തിറങ്ങിയ ജുഡ്​വ 2 ഹിറ്റായതിന്​ തൊട്ടുപിന്നാലെയാണ്​ തപ്​സി ബെന്‍സ്​ സ്വന്തമാക്കിയിരിക്കുന്നത്​. വാഹനത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്​റ്റാഗ്രാമില്‍ പോസ്​റ്റ്​ ചെയ്​താണ്​ ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്​.

64.06 ലക്ഷം രൂപ മുതല്‍ 74.58 ലക്ഷം വരെയാണ്​ ജി.എല്‍.ഇയുടെ ഡല്‍ഹിഷോറും വില. നിലവില്‍ ഇന്ത്യയില്‍ ബെന്‍സ്​ വിറ്റഴിക്കുന്ന എസ്​.യു.വി കളിലൊന്നാണ്​ ജി.എല്‍.ഇ. 2.1 ലിറ്റര്‍ ഇന്‍ലൈന്‍ ഫോര്‍ സിലണ്ടര്‍ 201 ബി.എച്ച്‌​.പിപവറും 500 എന്‍.എംടോര്‍ക്കും നല്‍കും. 245 ബി.എച്ച്‌​.പിപവറും 480 എന്‍.എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ V6 ​പെട്രോള്‍ എന്‍ജിന്‍ അടുത്തിടെയാണ്​ മെഴ്​സിഡെസ്​ ജി.എല്‍.ഇക്കൊപ്പം ഇന്ത്യയി​ലെത്തിച്ചത്​.

 
This vehicle is certified by a4auto.com