അത്ഭുതങ്ങള്‍ നിറച്ച് മിട്‌സുബിഷിയുടെ ഇലക്ട്രിക്എസ്.യു.വി

വരാനിരിക്കുന്ന ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ആദ്യ ഇലക്ട്രിക് എ സ്.യു.വി e-Evolution കോണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രം മിട്‌സുബിഷി പുറത്തുവിട്ടു. മിട്‌സുബിഷിയില്‍ നിന്നും കണ്ടു മടുത്ത  പതിവ് രൂപങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് കോണ്‍സെപ്റ്റ് മോഡല്‍. നവീനസാങ്കേതിക വിദ്യകളുടെ കുത്തൊഴുക്കില്‍ പവര്‍ഫുള്‍ ബാറ്ററിയില്‍ ഉയര്‍ന്ന പെര്‍ഫോമെന്‌സ് നല്‍കുന്ന  ഇലക്ട്രിക് മോട്ടോറായിരിക്കും കൂപ്പെസ്‌റ്റൈല് ഇലക്ട്രിക് എസ്.യു.വിയുടെ മുഖമുദ്ര.

വാഹനത്തിന്റെ പൂര്‍ണ  രൂപം ദൃശ്യമാകുന്ന ചിത്രങ്ങളാണ്    ഇത്തവണ കമ്പനി പുറത്തു വിട്ടത്. റിയര്‍ സൈഡ് ഉള്‍പ്പെട്ട ടീസര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. നീളം കുറഞ്ഞ ബോണറ്റില്‍ മാറ്റമില്ലാത്ത മിട്‌സുബിഷി ലോഗോ ഒഴികെ ബാക്കിയെല്ലാം സ്‌റ്റൈലിഷ് ഡിസൈന്‍  കൈവശപ്പെടുത്തിയിട്ടുണ്ട്. മിട്‌സുബിഷി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്  സംവിധാനം ഡ്രൈവറുടെ ജോലികള്‍ വളരെ എളുപ്പമാക്കും. ചുറ്റുമുള്ള ഓരോ അനക്കങ്ങളും ഒപ്പിയെടുത്ത് ‌ഡ്രൈവറെ അറിയിക്കാന്‍ നിരവധി സെന്‍സറുകള്‍ വാഹനത്തിലുണ്ട്.

45-ാമത് ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഈ മാസം അവസാനത്തോടെ കോണ്‍സെപ്റ്റ്  അവതരിപ്പിക്കുമെങ്കിലും ഏകദേശം 2023-ഓടെ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍‍  വാഹനം വിപണിയിലെത്തുകയുള്ളു. മെക്കാനിക്കല്‍ ഫീച്ചേഴ്സ് സ്സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിഗ്‌  സമയത്ത് മാത്രമേ കാമ്പനി പുറത്തുവിടുകയുള്ളു. ഇലക്ട്രിക് കരുത്തിനൊപ്പം സ്വയം നിയന്ത്രിതമായി ഓടാനും ഇ-ഇവലൂഷന്  സാധിക്കുമെന്നാണ്  സൂചന.

 








This vehicle is certified by a4auto.com