ഹാര്‍ലി ഡേവിഡ്സണ് മോഹവിലയില്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം

ന്യൂഡല്‍ഹി : ഫാറ്റ് ബോയ്, ഹെറിറ്റേജ് സോഫ്റ്റെയ്ല്‍ ക്ലാസ്സിക് മോഡലുകളുടെ വില ഹാര്‍ലി ഡേവിഡ്സണ്‍ വലിയ തോതില്‍ വെട്ടിക്കുറക്കുന്നു. ഫാറ്റ് ബോയ് മോഡലിന് നേരത്തെ 17.01 ലക്ഷം രൂപയായിരുന്നുവെങ്കില്‍  ഇപ്പോള്‍ 14,99,990 രൂപയാണ്  വില.

ഹെറിറ്റേജ് സോഫ്റ്റെയ്ല്‍ ക്ലാസ്സിക്കിന് നേരത്തെ 18.50 ലക്ഷം രൂപയായിരുന്നു . ഇനി 15,99,990 രൂപ നല്‍കിയാല്‍ മതിയാകും.

2017 സോഫ്റ്റെയ്ല്‍ മോഡലുകള്‍ക്കാണ് വിലക്കിഴിവ് ലഭിക്കുക. ഈ മാസം ഒന്ന് മുതല്‍ സ്റ്റോക്ക് തീരുന്നതുവരെ വിലക്കുറവ് ലഭിക്കും.

ബുള്ളറ്റ് ഇഎംഐ എന്ന പേരില്‍ പുതിയ ഫിനാന്‍സിംഗ് പദ്ധതിയും ഹാര്‍ലി ഡേവിഡ്സണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ ചെറിയ മാസത്തവണകള്‍ അടച്ച്‌ സ്വപ്ന വാഹനം സ്വന്തമാക്കാം.

2017 ഫാറ്റ് ബോയ് മോഡലിന് 14,999 രൂപയിലാണ് ഇഎംഐ തുടങ്ങുന്നത്, ഹെറിറ്റേജ് സോഫ്റ്റെയ്ല്‍ ക്ലാസ്സിക്കിന്‍റെ മാസത്തവണ 15,999 രൂപ മുതലാണ്.

വിലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് ഹാര്‍ലി ഡേവിഡ്സണ്‍ പ്രതീക്ഷിക്കുന്നത്. പരിഷ്കരിച്ച എന്‍ജിനുകളുമായി 2018 മോഡലുകള്‍ അവതരിപ്പിക്കാന്‍ കാത്തിരിക്കുകയാണ് ഹാര്‍ലി ഡേവിഡ്സണ്‍.അതിനുമുന്‍പ്  2017 സ്റ്റോക്ക് വിറ്റഴിക്കുന്നതിനാണ് ഇപ്പോള്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

 
This vehicle is certified by a4auto.com