പുത്തന്‍ ലുക്കില്‍ പൊളിച്ചടുക്കി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് പഴഞ്ചനാണെന്ന ചിന്ത മാറ്റേണ്ട സമയമായി.  പുതിയ നിറപതിപ്പുകളില്‍ ക്ലാസിക് 350, ക്ലാസിക് 500 മോട്ടോര്‍സൈക്കിളുകളെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കി.

ഗണ്‍മെറ്റല്‍ നിറത്തില്‍ ഒരുങ്ങിയ ക്ലാസിക് 350 യും, സ്റ്റെല്‍ത്ത് ബ്ലാക് നിറത്തില്‍ ഒരുങ്ങിയ ക്ലാസിക് 500 മാണ് എന്‍ഫീല്‍ഡ് നിരയിലേക്ക് പുതുതായി കടന്നുവന്നിരിക്കുന്നത്. 1.59 ലക്ഷം രൂപയാണ് പുതിയ ക്ലാസിക് 350 യുടെ ചെന്നൈ ഓണ്‍-റോഡ് വില; 2.05 ലക്ഷം രൂപ ഓണ്‍-റോഡ് വിലയിലാണ് പുതിയ ക്ലാസിക് 500 ഉം വന്നെത്തിയിരിക്കുന്നത് (ചെന്നൈ).

പുതിയ നിറങ്ങള്‍ക്ക് പുറമെ റിയര്‍ ഡിസ്‌ക് ബ്രേക്കും, തണ്ടര്‍ബേര്‍ഡില്‍ നിന്നുള്ള സ്വിംഗ് ആമും പുതിയ പതിപ്പുകളുടെ വിശേഷങ്ങളാണ്. എന്നാല്‍ നിലവിലുള്ള ക്ലാസിക് 350, 500 പതിപ്പുകളില്‍ ഈ ഫീച്ചറുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുന്നില്ല.

എഞ്ചിന്‍ മുഖത്ത് മാറ്റങ്ങളില്ലാതെയാണ് പുതിയ ക്ലാസിക് 350, 500 പതിപ്പുകള്‍ എത്തുന്നത്. 19.72 bhpകരുത്തും 28 Nm torque ഉം ഏകുന്നതാണ് 350 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍. 26.8 bhp കരുത്തും 41.3 Nm torque മാണ് 500 സിസി ഫ്യൂവല്‍ എഞ്ചിക്ടഡ് എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. ഇരു എഞ്ചിനുകളിലും 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടം പിടിക്കുന്നതും.

 
This vehicle is certified by a4auto.com