ടി വി എസ് സ്റ്റാര്‍ സിറ്റി പ്ലസിന്‍റെ പുതിയ മോഡല്‍ വിപണിയില്‍

വരാനിരിക്കുന്ന ഉത്സവകാല സീസണിനു മുന്നോടിയായി ടി വി എസിൻറെ പ്രമുഖ മോഡലായ സ്റ്റാർ സിറ്റി പ്ലസിൻറെ പുതിയ വെർഷൻ പുറത്തിറങ്ങി. ബോഡി ഗ്രാഫിക്‌സിന് ഒപ്പമുള്ള പുതിയ ബ്ലാക്-റെഡ് കളർ കോമ്പിനേഷനാണ് ഈ ബൈക്കിൻറെ മുഖ്യ സവിശേഷതകളിലൊന്ന്.

പുതിയ സ്റ്റാർ സിറ്റി പ്ലസിൻറെ പ്രധാന ഫീച്ചറുകളായി വരുന്നത് വലിയ ടോൺ കളറുകളും, ത്രീഡി ക്രോം ലേബലുകളും, ബ്ലാക്ഡ്-ഔട്ട് ഗ്രാബ് റെയിൽ എന്നിവയുമാണ് . ഇവ 110 സി സി ഇക്കോ ത്രസ്റ്റ് എഞ്ചിനിലാണ് ഓടുക. ഈയൊരു എഞ്ചിൻ വണ്ടിക്കു കൂടുതൽ കരുത്തും മൈലേജും പ്രധാനം ചെയ്യുന്നു.

പരമാവധി 8.3 ബി എച്ച പി കരുത്തും, 8.7 എൻ. എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ വണ്ടിയുടെ എഞ്ചിനിൽ നാലു സ്പീഡ് ഗിയർ ബോക്‌സുകളാണ് ഉണ്ടാവുക. പുതിയ സ്റ്റാർ സിറ്റി പ്ലസിന് ഇന്ധന ക്ഷമത 86 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം  ചെയ്തിരിക്കുന്നത്.

ഓട്ടോ ഹെഡ് ലാമ്പ് ഓൺ, ഡിജിറ്റൽ അനലോഗ ഇൻസ്ട്രമെൻടു ക്ലസ്റ്റർ, അഡ്ജസ്റ്റബിൾ റിയർ ഷോക്ക് അബ്‌സോർബറുകൾ, ട്യൂ ബ്ലെസ് ടയറുകൾ എന്നിവ കൂടി ഉൾപ്പെടുന്നതാണ് പുതിയ സ്റ്റാർ സിറ്റി പ്ലസ് ഡ്യുവൽ ടോൺ വേരിയന്റിൻറെ പ്രധാന പ്രത്യേകതകൾ. ദില്ലി എക്‌സ്‌ ഷോറുമുകളിൽ 50,534 രൂപയാണ് ഇതിൻറെ വില.
This vehicle is certified by a4auto.com