മോട്ടോര്‍ സൈക്കിള്‍ വിപണി കൈയ്യടക്കാന്‍ ഡാര്‍ക്ക്നൈറ്റ്‌ വാരിയന്റ് വേര്ഷേനുകള്ലുമായി യമഹ എത്തുന്നു.

ഡാര്‍ക്ക്നൈറ്റ്‌ വാരിയന്റ് വെര്‍ഷനിലുള്ള ബൈക്കും സ്കൂട്ടറുകളും അവതരിപ്പിച്ചു യമഹ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ താരമായി. ഈ വേര്‍ഷനില്‍ എത്തുന്ന പുതിയ മോഡലുകളായ FZ-S FI, സല്യൂട്ടോ RX, സൈനസ് റെയ് ZR,എന്നീ ഡിസ്ക് ബ്രേക്ക് മോഡലുകളാണ് കമ്പനി അവതരിച്ചിരിക്കുന്നത്

FI ഡാര്‍ക്ക് നൈറ്റ് വേരിയന്റിന്റെ വില 84,012 രൂപയും, സല്യൂട്ടോ RX ഡാര്‍ക്ക് നൈറ്റിനു48,721 രൂപയും, സൈനസ് റെയ് ZRനു 56,898 രൂപയുമാണ്‌ വില.

ഡല്‍ഹിയിലെ എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് വില നിശ്ചയിചിരിക്കുന്നത്. ക്രോം ഡിസൈനില്‍ തീര്‍ത്ത മാറ്റ് ബ്ലാക് ഫിനിഷാണ് ഡാര്‍ക്ക് നൈറ്റ് മോഡലുകളുടെ പ്രധാന ഹൈലൈറ്റ്

കാഴ്ചയില്‍ ഡാര്‍ക്ക് നൈറ്റ് വേരിയന്റുകള്‍ക്ക് ഇരുണ്ട നിറമാണുള്ളത്‌. മറ്റുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലുകളില്‍ നിന്നും 1000 രൂപയുടെ വിലവര്‍ധനവാണ് ഡാര്‍ക്ക് നൈറ്റ് വേരിയന്റുകള്‍ക്കുള്ളത്.ഇതിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ യമഹ മാറ്റം വരുത്തിയിട്ടില്ല അതേസമയം, യമഹ FZ25, ഫേസര്‍ 25 മോട്ടോര്‍സൈക്കിളുകള്‍ക്ക് ഡാര്‍ക്ക് നൈറ്റ് വേരിയന്റിനെ  അല്ല.

ഇതിന്റെ പവര്‍ഹൗസ് നിലവിലുള്ള 149 സിസി എയര്‍-കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ്..ഇത് 13 ബിഎച് പി കരുത്ത് ലഭിക്കും.കൂടാതെ 12.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാണ് യമഹ നല്‍കുന്നത്. 7.37 ബിഎച് പി കരുത്തും 8.5 Nm ടോര്‍ക്കും ഏകുന്ന 110 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് സല്യൂട്ടോ RX ഡാര്‍ക്ക് നൈറ്റ് എഡിഷന്റെ പ്രധാന പ്രത്യേകത.

4 സ്പീഡ് ഗിയര്‍ബോക്സാണ് ഈ മോഡലില്‍ ഒരുങ്ങിയിരിക്കുന്നത്. 113 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് യമഹ സൈനസ് റെയ് ZR ഡാര്‍ക്ക് നൈറ്റില്‍ (ഡിസ്ക് ബ്രേക്ക്) ഉള്‍പ്പെടുത്തിയിട്ടുള്ളത്.
This vehicle is certified by a4auto.com