റോയല് എന്ഫീല്ഡില്‍ തീര്‍ത്ത സ്ക്രാമ്ബ്ളര് ബൈക്ക് നിങ്ങളെ ഞെട്ടിക്കും

ഓഫ്-റോഡിംഗ് പ്രേമികള്‍ക്ക് ഇടയിലെ തരംഗമായ സ്‌ക്രാമ്പ്‌ളര്‍ ബൈക്കുകള്‍ക്ക് ഇന്ത്യയിലും പ്രചാരമേറുകയാണ്. എന്നാല്‍ ഇന്ത്യയില്‍

ഡ്യുക്കാറ്റി മാത്രമാണ് സ്‌ക്രാമ്പ്‌ളറുകളെ  അവതരിപ്പിക്കുന്നത്. എന്നാല്‍ ബംഗളൂരു ആസ്ഥാനമായ ബുള്ളറ്റീര്‍ കസ്റ്റംസ്, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യില്‍ തീര്‍ത്ത സ്‌ക്രാമ്പളര്‍ മോട്ടോര്‍സൈക്കിള്‍, ആരെയും ഒന്ന് അതിശയിപ്പിക്കും.

അക്കീലസ് എന്നാണ് കസ്റ്റം റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാമ്പ്‌ളറിന് ബുള്ളറ്റീര്‍ കസ്റ്റംസ് നല്‍കിയിരിക്കുന്ന പേര്. വലിയ ഫ്രണ്ട് ബ്ലാക് ഫോര്‍ക്കുകള്‍ക്ക് നല്‍കിയ സംരക്ഷണ കവചത്തില്‍ നിന്നും ആരംഭിക്കുന്നതാണ് അക്കീലസിന്റെ വിശേഷങ്ങള്‍.

കസ്റ്റം ഹെഡ്‌ലാമ്പുകളും, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും അക്കീലസിന്റെ ഫീച്ചറാണ്.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡില്‍ നിന്നും കടമെടുത്ത ഓറഞ്ച് പെയിന്റഡ് ഫ്യൂവല്‍ടാങ്ക്, അക്കീലസിലേക്ക്  വാഹന പ്രേമികളുടെ ശ്രദ്ധ വിളിച്ച് വരുത്തും. ബ്രൗണ്‍ ഫിനിഷോടെയുള്ള ബെഞ്ച് സീറ്റും, ഹൈ-സെറ്റ് റിയര്‍ ഫെന്‍ഡറും അക്കീലസിന് സ്‌ക്രാമ്പളര്‍ പരിവേഷം  നല്‍കുന്ന ഘടകമാണ്.

തടിച്ച് ഉരുണ്ട ടയറുകളില്‍ എത്തുന്ന അലോയികള്‍, മോട്ടോര്‍സൈക്കിളിന് ഒരുപരിധി വരെ മസ്‌കുലാര്‍ ലുക്ക് പ്രദാനം ചെയ്യുന്നു. ഓള്‍-ബ്ലാക് തീമിലാണ് എഞ്ചിന്‍, ക്രാങ്ക് കെയ്‌സുകള്‍ എത്തുന്നത്.

അക്കീലസിന്റെ കോണ്‍ട്രാസ്റ്റ് ലുക്കിന് കരുത്തേകുന്നതാണ് സ്‌റ്റൈലിഷ് അലോയിയും, ക്രോംഡ് ഔട്ട് എക്‌സ്‌ഹോസ്റ്റും.

19.8 bhp കരുത്തും 28 Nm torque ഉം ഏകുന്ന 346 സിസി കാര്‍ബ്യുറേറ്റഡ് എഞ്ചിനാണ് അക്കീലസിന്റെ പവര്‍ഹൗസ്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് അക്കീലസില്‍ ഇടംപിടിക്കുന്നത്.

ഇത്രയം മാറ്റങ്ങള്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ല്‍ വന്നു കഴിയുമ്പോഴേക്കും ഓഫ്-റോഡ്‌ റൈഡിനു പറ്റിയ ഒരൊന്നാന്തര സ്ക്രാമ്ബ്ളര് ബൈക്ക് റെഡിയായി. അപ്പൊ ഇനി ഓഫ്-റോഡ്‌ യാത്രകള്‍  അക്കിലീക്സിലാകം അല്ലെ.
This vehicle is certified by a4auto.com