ദുല്ഖര്‍ കണ്ടെത്തിയ തന്റെ പ്രിയപ്പെട്ട പഴയ സുന്ദരി

വാഹന വിപണിയില്‍ അനുദിനം മാറ്റങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു. ഡിസൈനിലായാലും, എഞ്ചിന്‍ കാര്യക്ഷമതയിലായാലും, സാങ്കേതിക വിദ്യയിലായാലും ഞൊടിയിടയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. എത്രയൊക്കെയായാലും  തങ്ങളുടെ ശേഖരത്തിലേക്ക്​ ആഡംബര കാറുകള്‍ നിരവധി കടന്നുവന്നാലും ചിലര്‍ക്ക്​ എക്കാലത്തും പ്രിയപ്പെട്ടത്​  തങ്ങള്‍ ആദ്യം ഉപയോഗിച്ചതോ, കണ്ടു വളര്‍ന്നതോ ആയ പഴി ക്ലാസ്സിക്ക് വാഹനങ്ങളാകും. കാരണം ഇത്തരം വാഹനങ്ങള്‍ കാണുമ്പോഴോ, അതില്‍ ഇടയ്ക്ക് സഞ്ചരിക്കുമ്പോഴോ പഴയ ഓര്‍മകള്‍ ഓടിയെത്തുക പതിവാണ്. അത്തരമൊരു ഒാര്‍മായാണ്​ മലയാളത്തിലെ യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനും പങ്കു​വെക്കുന്നത്​.  കാലമിത്ര കടന്നു സൂപ്പര്‍ താരമായെങ്കിലും ദുല്ഖറിനു ​ ഏറെ പ്രിയപ്പെട്ടതാണ്​​ മെഴ്​സിഡെസ്​ w123 കാറുകള്‍. അതില്‍ തന്നെ ഏറെ പ്രിയമുള്ളത്​​ മമ്മുട്ടിയുടെ സാമ്രാജ്യം സിനിമയില്‍ ഉപയോഗിച്ച ബെന്‍സ്​ 250.  പഴയ മോഡല്‍ വാഹനമായതുകൊണ്ടുതന്നെ ഇന്ന്  ബെന്‍സിന്റെ ഈ മോഡല്‍ കാറുകള്‍ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ചെന്നൈയിലെ ഒരു പ്രമുഖ കുടുംബത്തി​​െന്‍റ കൈയില്‍ w250 കാര്‍ ഉണ്ടെന്ന്​ ദുല്ഖറിന് എങ്ങനെയോ വിവരം കിട്ടി. എണ്‍പതുകളില്‍ ആ വീട്ടിലെ മുതുമുത്തച്​ഛന്‍ ഉപയോഗിച്ചതായിരുന്നു കാര്‍. അദ്ദേഹത്തി​​െന്‍റ മരണശേഷം കാര്‍ വിറ്റു.  പക്ഷെ ദുല്ഖരിനു ആ കാര്‍ വാങ്ങാന്‍ കഴിഞ്ഞില്ല. രണ്ടാമത്​ കാര്‍ വാങ്ങിയ ആളാക​െട്ട അതിനെ തീരെ ശ്രദ്ധിച്ചതുമില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ ദുല്ഖര്‍ തന്‍റെ പ്രിയ കാറിനു വേണ്ടിയുള്ള അന്ന്വഷണം തുടര്‍ന്ന് കൊണ്ടെയിരുന്നു.

വര്‍ഷങ്ങള്‍ക്ക്​ ശേഷം പ്രിയ കാറിനെ ദുല്‍ഖര്‍ കണ്ടുമുട്ടു​േമ്ബാള്‍ ഉപയോഗിക്കാന്‍ കഴിയാത്ത രൂപത്തില്‍.  തുരു​െമ്ബടുത്ത്​ നശിക്കാറായ അവസ്ഥയിലായിരുന്നു  കാര്‍.  ആദ്യം അല്‍പ്പം വിഷമം തോന്നിയെങ്കിലും വാഹനത്തെ പുനര്‍ജനിപ്പിക്കാനായിരുന്നു യുവതാരത്തി​​െന്‍റ തീരുമാനം. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പഴ സൗന്ദര്യത്തോടെ Time 250 പുനര്‍ജനിച്ചു. ആറ്​ സിലിണ്ടര്‍ ഇലൈന്‍ എന്‍ജിനാണ്​ ഇൗ കരുത്തനെ ചലിപ്പിക്കുന്നത്​. മറ്റേത്​ കാറില്‍ സഞ്ചരിക്കുന്നതിനേക്കാളും യാത്രസുഖം ഇൗ കാറില്‍ സഞ്ചരിക്കു​​േമ്ബാള്‍ ലഭിക്കാറുണ്ടെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് തന്‍റെ പ്രിയ കാറിനെ കണ്ടു മുട്ടിയ കഥ പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് ദുല്ഖര്‍ അവസാനിപ്പിക്കുന്നത്.

 
This vehicle is certified by a4auto.com