ബൈക്കിനുള്ള കാശ് കൈയിലുണ്ടെങ്കില്‍ ഈ ‘ക്യൂട്ട്’ കാര്‍ സ്വന്തമാക്കാം

ഇന്ത്യന്‍ വാഹന്‍ വിപണിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടു വന്ന വാഹനമാണ് ടാറ്റ നാനോ. നാനോക്ക് ശേഷം ഇന്ത്യന്‍ വാഹന്‍ വിപണിയില്‍ ചലനങ്ങളുണ്ടാക്കാന്‍ ഇന്ത്യന്‍  വാഹന്‍ നിര്മാക്കളായ ബജാജ്  പുറത്തിറക്കുന്ന ചെറു കാറാണ് ബജാജ്​ ക്യൂട്ട്.​  പേരു പോലെ തന്നെ ക്യൂട്ടായ ബജാജി​​െൻറ  ഈ കുഞ്ഞൻ കാർ ഇൗ വർഷം അവസാനത്തോടെ നിരത്തുകളിലെത്തുമെന്നാണ്​ റിപ്പോർട്ട്. വില തന്നെയാണ്​ ക്യൂട്ടി​​െൻറ ഹൈലൈറ്റ്​. 1.2 ലക്ഷം രൂപക്ക്​ ക്യൂട്ട്​ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമെന്നാണ്​ സൂചന. ചിലവ്​ കുറക്കുന്നതി​​െൻറ ഭാഗമായി എസി. പവർ സ്​റ്റിയറിങ്​, പവർ വിൻഡോസ്​, ഒാഡിയോ സിസ്​റ്റം എന്നിവ വാഹനത്തിൽ നൽകിയിട്ടില്ല. ഒാറഞ്ച്​, ചുവപ്പ്​, വയലറ്റ്, പച്ച, വെള്ള, കറുപ്പ്​ എന്നീ നിറങ്ങളിൽ ക്യൂട്ട്​ ലഭ്യമാകും. 216.6 സി.സി സിംഗിൾ സിലിണ്ടർ എൻജിനാണ്​ ക്യൂട്ടി​​െൻറ ഹൃദയം. മണിക്കൂറിൽ 70 കിലോമീറ്ററാണ്​ പരമാവധി വേഗത. 36 കിലോമീറ്ററാണ്​ ഇന്ധനക്ഷമത.

 

 

2012 ഒാ​േട്ടാ എക്​സ്​പോയിലാണ്​ ക്യൂട്ടി​​െൻറ പ്രൊഡക്ഷൻ മോഡൽ കമ്പനി ആദ്യമായി അവതരിപ്പിച്ചത്​. നിർമാണം ഇന്ത്യയി​ലാ​െണങ്കിലും  രാജ്യത്ത് ഒൗദ്യോഗികമായി ക്യൂട്ട്​ പുറത്തറിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ലെങ്കിലും, പുറത്തിറക്കിയ മറ്റ്​ രാജ്യങ്ങളിലെല്ലാം ത​​ന്നെ സാധാരണക്കാരുടെ  ഇഷ്ട്ട വാഹനമായി ക്യൂട്ട്​ മാറി കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും ചെറിയ യാത്ര വാഹനമാണ്​ ക്യൂട്ട്​.

കാണാന്‍ കാറി​​െൻറ  രൂപമാണെങ്കിലും ക്യൂട്ടിനെ ആ ഗണത്തിൽ ബജാജ്​ കൂട്ടിച്ചേർത്തിട്ടില്ല. ഫോർ വീലർ വാഹനമായി മാത്ര​മാണ്​ ക്യൂട്ടിനെ ബജാജ്​ കാണുന്നത്​. 

 
This vehicle is certified by a4auto.com