ദേശീയപാതകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി ഉയര്ത്തുകന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ നിലവിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്റരാണ്. എന്നാല്‍  അടുത്ത മൂന്ന് വര്‍ഷത്തിനകം വേഗപരിധി 120 കിലോമീറ്ററായി  വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുമെന്ന്  കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.  

 വേഗ പരിധി ഉയര്ത്തുന്നതിനോടൊപ്പം തന്നെ  ഇതുമൂലം മനുഷ്യജീവന്‍ അപകടത്തിലാകില്ലെന്ന് ഉറപ്പാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ബസ് ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനംചെയ്ത് സംസാരിക്കവെയാണ്  കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.

മാത്രവുമല്ല ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍   ഉടന്‍ തുടക്കമിടുമെന്നും , ഇതിന്റെ ഭാഗമായി മുംബൈയ്ക്കും ഡല്‍ഹിക്കുമിടയ്ക്കുള്ള ദേശീയപാതയില്‍ വാഹനങ്ങള്‍ക്കുവേണ്ടി ഇലക്ട്രിക് ലൈന്‍ സ്ഥാപിക്കാനാണ്  പദ്ധതി തയ്യാറാക്കുന്നതിനുള്ള  ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. കൂടാതെ മുംബൈയ്ക്കും പുണെയ്ക്കുമിടെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് തുടങ്ങാനും നീക്കമുണ്ട്.

 
This vehicle is certified by a4auto.com