വിൽപ്പനയിൽ പുത്തൻ നാഴികക്കല്ല് പിന്നിട്ട് 'മാരുതി സുസുക്കി വിറ്റാര ബ്രെസ്സ'

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ 2016 ൽ വിപണിയിലെത്തിയപ്പോൾ മുതൽ തന്നെ ഉപഭോക്താക്കളുടെ ഇഷ്‍ട വാഹനമായി പിന്നാലെ മാരുതിയുടെ ഈ സബ് കോംപാക്റ്റ് എസ്‌യുവി വിൽപ്പനയിൽ അഞ്ച് ലക്ഷം യൂണിറ്റ് കടന്നതോടെ പുതിയ നാഴികക്കല്ല് പിന്നിടും ചെയ്തു. ബ്രെസ നിരത്തിലെത്തിയതിന് ശേഷം ആകെ 47 മാസത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചു എന്നതും അഭിമാനാർഹമായ കമ്പനിയുടെ നേട്ടമാണ്. ശരാശരി 10,000 യൂണിറ്റുകൾ പ്രതിമാസം വിപണിയിലെത്തിക്കാൻ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. ഹ്യൂണ്ടായ് വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര എക്സ് യു വി 300 എന്നിവയെ അപേക്ഷിച്ച് സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ വിൽപ്പനയുള്ള വാഹനമായി മാറാൻ ഇതിലൂടെ വിറ്റാര ബ്രെസ്സയ്ക്ക് കഴിഞ്ഞു. മാരുതി സുസുക്കി വിറ്റാര ബ്രെസ പുറത്തിറങ്ങിയതിനുശേഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളുടെ പട്ടികയിൽ സ്ഥിര സാന്നിധ്യമാണ് മാരുതിയുടെ ഈ മോഡൽ.
This vehicle is certified by a4auto.com