2020 -ന്റെ തുടക്കത്തിൽ വിപണിയിലെത്താൻ 'മഹീന്ദ്ര eKUV100'

ഇന്ത്യയിൽ ഏറ്റവും പ്രതീക്ഷിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്നായ 'മഹീന്ദ്ര eKUV100' ഈ വർഷമാദ്യം വിപണികളിലേക്ക് കടന്നു വരാൻ തയ്യാറെടുക്കുന്നു. 2020 ഏപ്രിൽ മുതൽ ജൂൺ വരെ അടുത്ത പാദത്തിൽ മഹീന്ദ്ര ഇ കെ യു വി 100 ഇലക്ട്രിക് അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. മഹീന്ദ്ര eKUV100 അതിന്റെ പെട്രോൾ മോഡലിന് സമാനമായ രീതിയിൽ കാണപ്പെടുന്നതിന് പുറമെ പുനർ‌നിർമ്മിച്ച ഹെഡ്‌ലാമ്പുകൾ പുതുക്കിയ ഗ്രിൽ, ടൈൽ‌ലൈറ്റുകളും ഉൾപ്പെടെ പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. 40 കിലോവാട്ട് വൈദ്യുതിയിൽ നിന്നാണ് മഹീന്ദ്ര ഇ കെ യു വി 100 പവർ 53 ബിഎച്ച്പി കരുത്തും 120 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നത്. മുൻ ചക്രങ്ങൾക്ക് സിംഗിൾ സ്പീഡ് ട്രാൻസ്മിഷനും കമ്പനി ഒരുക്കും. 15.9 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയുള്ള ഈ കാർ ഒരൊറ്റ ചാർജിൽ 120 കിലോമീറ്റർ ദൂരം വാഗ്ദാനം ചെയ്യും. 'മഹീന്ദ്ര eKUV100' ഇന്ത്യൻ വിപണിയിലേക്ക് എത്തുക 9 ലക്ഷം രൂപയോളം വിലയിലായിരിക്കും.
This vehicle is certified by a4auto.com