ആഭ്യന്തര വിൽപ്പനയിൽ നേട്ടം കൈവരിച്ച് 'ഹ്യൂണ്ടായ്'

2019 നവംബർ മാസത്തെ ആഭ്യന്തര വിൽപ്പന രണ്ട് ശതമാനം വർധിച്ചതായി വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. കമ്പനി കഴിഞ്ഞ മാസം 44,600 യൂണിറ്റുകൾ വിറ്റഴിച്ചു എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 43,709 യൂണിറ്റ് മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാൻ സാധിച്ചത്. ഈ നേട്ടം കൈവരിക്കാൻ വെന്യു, ഗ്രാൻഡ് i10 നിയോസ്,തുടങ്ങിയ മോഡലുകൾ സഹായിച്ചുവെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. 2019 മെയ് മാസത്തിൽ ആരംഭിച്ചതിനുശേഷം 51,000 യൂണിറ്റ് ഹ്യുണ്ടായ് വെന്യു നിരത്തിലെത്തിക്കാൻ സാധിച്ചുവെന്നാണ് കമ്പനിയുടെ റിപ്പോർട്ട്. ഈ വർഷം അവസാനിക്കുന്നതോടെ ഹ്യുണ്ടായിയുടെ സബ് കോംപാക്റ്റ് എസ്‌യുവിക്ക് ഒരുലക്ഷം ബുക്കിങ് ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഗ്രാൻഡ് ഐ 10 ഉം പുതിയ നിയോസും ചേർന്ന് 9000 യൂണിറ്റുകൾ വിറ്റഴിച്ചു. ഈ മാസം അവസാനത്തോടെ ഹ്യുണ്ടായിയുടെ സബ് കോംപാക്റ്റ് സെഡാൻ 'ഔറ' അവതരിപ്പിക്കുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്.
This vehicle is certified by a4auto.com