ടാറ്റ മോട്ടോർസ് വാഹന വിൽപ്പന കുത്തനെ താഴോട്ട്....

വാഹന വ്യവസായത്തിലെ നിലവിലെ മാന്ദ്യം മൂലം ടാറ്റാ മോട്ടോഴ്‌സിന്റെ ആഭ്യന്തര കാർ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം നവംബറിൽ 50,470 യൂണിറ്റ് വിൽപ്പനയാണ് കമ്പനിക്ക് നേടാൻ സാധിച്ചത് എന്നാൽ ഈ വർഷം വെറും 38,057 യൂണിറ്റ് വിൽക്കുവാനെ കമ്പനിക്ക് കഴിഞ്ഞുള്ളു. വാണിജ്യ വാഹന വിഭാഗത്തിൽ ടാറ്റയുടെ ആഭ്യന്തര വിൽപ്പന ഒക്ടോബർ മാസത്തിൽ 17 ശതമാനം ഇടിഞ്ഞിരുന്നു. ഈ വർഷം ഏപ്രിലിൽ രാജ്യം വാഹനങ്ങൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നതിന്റെ ഭാഗമായി നിരവധി മാറ്റങ്ങളാണ് വാഹന ലോകത്ത്‌ വരുന്നത്. നിലവിലെ മാന്ദ്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്സ് ഒരു (VRS) വോളണ്ടറി റിട്ടയർമെന്റ് സ്കീം നടപ്പിലാക്കുന്നതായാണ് റിപ്പോർട്ട്.
This vehicle is certified by a4auto.com