ഇന്ത്യയിൽ 25 വർഷം പിന്നിട്ട് 'മെഴ്‌സിഡസ് ബെൻസ്'

മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ ഭാഗമായിട്ട് 25 വർഷം പിന്നിടുന്നു. 1994 ലാണ് മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ കാറുകൾ കൂട്ടിച്ചേർക്കാൻ തുടങ്ങിയത് പിന്നിടത് ടാറ്റാ മോട്ടോഴ്‌സ് (ടെൽകോ) പരിസരത്താണ് കമ്പനിയുടെ നിർമ്മാണ സ്ഥലം സ്ഥിതി ചെയ്തിരുന്നത്. നിലവിൽ പൂനെയിലെ ചക്കനിൽ 100 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പുതിയ നിർമാണ പ്ലാന്റ് മെഴ്‌സിഡസ് ബെൻസ് 2009 ൽ ഇന്ത്യയിൽ ആരംഭിച്ചു. പ്ലാന്റ് ആരംഭിച്ചത് മുതൽ സി-ക്ലാസ്, ഇ-ക്ലാസ്, എസ്-ക്ലാസ്, സി‌എൽ‌എ കൂപ്പെ, മേബാക്ക് എസ്-ക്ലാസ്, എസ്‌യുവികളായ ജി‌എൽ‌എ, ജി‌എൽ‌സി, ജി‌എൽ‌ഇ, ജി‌എൽ‌എസ് എന്നിവ പോലെ ‘മെയ്ഡ്-ഇൻ-ഇന്ത്യ’ കാറുകൾ കമ്പനി നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് ആദ്യമായി നിർമ്മിച്ച  കാർ ഡബ്ല്യു 124 ഇ 220 ആയിരുന്നു. വര്ഷങ്ങളായി മെഴ്സിഡസ് ബെൻസ് തങ്ങളുടെ ഇന്ത്യ പ്ലാന്റ് അന്താരാഷ്ട്ര നിലവാരമനുസരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ ഇത് വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയും മറ്റ് അത്യാധുനിക ഡിജിറ്റൽ നിർമ്മാണ സാങ്കേതികവിദ്യകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.   
 
This vehicle is certified by a4auto.com