ദുബായ് പോലീസിന്റെ ഭാഗമാകാൻ 'ടെസ്‌ല സൈബർട്രക്ക്'

ദുബായ് പോലീസിന്റെ ആഡംബര വാഹനങ്ങളുടെ ഭാഗമാകാൻ ടെസ്‌ലയുടെ ഏറ്റവും പുതിയ പിക്കപ്പ് സൈബർട്രക്ക് ഒരുങ്ങുന്നു. ദുബായ് പോലീസിന്റെ ട്വിറ്ററിൽ വാഹനം എത്തുന്നതിന്റെ വാർത്തയോടൊപ്പം ചിത്രവും പുറത്തു വിട്ടിട്ടുണ്ട്. ഈ പ്രഖ്യാപനത്തോടെ, സൈബർട്രക്ക് ദുബായ് പോലീസ് സേനയിൽ ചേരുന്ന ടെസ്‌ലയുടെ ആദ്യ കാറായി മാറും. ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, 6 പേർക്ക് ഇരിക്കാവുന്ന, കൂടാതെ 800 കിലോമീറ്ററിലധികം ദൂരം ലഭ്യമാക്കുന്ന ഒരു ഇലക്ട്രിക് പവർട്രെയിൻ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഓഫ്-റോഡ് ശേഷിയുള്ള പിക്കപ്പ് ട്രക്കാണ് ടെസ്‌ലയുടെ സൈബർട്രക്ക്. ഈ മോഡലിന് വെറും 2.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 96 കിലോമീറ്റർ വേഗതയിലെത്തും. മോഡൽ നിരത്തുകളിലേക്കെത്തുന്നത് 402 കിലോമീറ്ററിലധികം പരിധിയുള്ള സിംഗിൾ മോട്ടോർ ആർ‌ഡബ്ല്യുഡി പതിപ്പ്, 482+ കിലോമീറ്റർ പരിധിയുള്ള ഡ്യുവൽ മോട്ടോർ എ‌ഡബ്ല്യുഡി പതിപ്പ്, ടോപ്പ്-സ്‌പെക്ക് ട്രൈ-മോട്ടോർ എഡബ്ല്യുഡി പതിപ്പ് എന്നിങ്ങനെ മൂന്ന് ഓപ്‌ഷനുകളിലാണ്. 
This vehicle is certified by a4auto.com