2019 -ല്‍ ആകെ വിറ്റുപോയത് ഒരു നാനോ കാര്‍ മാത്രം....

ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്ടിച്ച കടന്നുവരവ് നടത്തിയ ടാറ്റയുടെ കുഞ്ഞന്‍ കാറായ നാനോ നിർമാണം പൂർണമായും നിലച്ചതായി റിപ്പോർട്ട്. പുറത്തു വരുന്ന സൂചനകൾ പ്രകാരം കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇതുവരെ നാനോയുടെ ഒരു യൂണിറ്റ് മാത്രമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന നാനോ ഇന്ത്യൻ നിരത്തിലെത്തിയത്. ആവശ്യക്കാര്‍ കുറഞ്ഞതിനൊപ്പം തന്നെ, 2020 -ഓടെ ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിനെ തുടര്‍ന്നാണ് നാനോയുടെ വില്‍പ്പന കമ്പനി നിർത്തുന്നത്. 2009ലെ ഓട്ടോ എക്സ്പോയില്‍ നാനോ കാറിനെ രത്തൻ ടാറ്റയാണ് അവതരിപ്പിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു ആദ്യ മോഡലിന്റെ എക്‌സ് ഷോറും വില. 2018 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 299 യൂണിറ്റുകളുടെ വില്പന നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 37 bhp കരുത്തും 51 Nm ടോർക്കും സൃഷ്ടിക്കുന്ന 624 സിസി രണ്ടു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരുന്നു നാനോയ്ക്ക് കരുത്ത്. പുതിയ ചട്ടങ്ങൾ വരുന്നതോടെ നാനോയ്ക്ക് പുറമെ സുമോ, ബോള്‍ട്ട് തുടങ്ങിയ മോഡലുകളെയും കമ്പനി പിൻവലിക്കും.   
 
This vehicle is certified by a4auto.com