ഇന്ത്യയിൽ ഈ വർഷമെത്തും 'കെ.ടി.എം 390 അഡ്വഞ്ചർ'...

ഇരുചക്രവാഹന നിർമ്മാതാക്കളായ കെടിഎമ്മിന്റെ പുതിയ മോഡലായ 390 അഡ്വഞ്ചർ ഇന്ത്യയിൽ ഈ വർഷം അവതരിക്കും. വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത് 2019 ഡിസംബറിൽ നടക്കുന്ന മോട്ടോർസൈക്കിൾ ഷോയിലാകും. എന്നാൽ ആഗോളതലത്തിൽ നവംബർ 5 മുതൽ നടക്കുന്ന മിലാനിൽ നടക്കുന്ന EICMA മോട്ടോർ സൈക്കിൾ ഷോയിൽ ഈ മോഡലിനെ കെടിഎം അവതരിപ്പിക്കും. 390 ഡ്യൂക്ക് നേക്കഡ് സ്ട്രീറ്റ് നിന്നുള്ള ഡിസൈൻ കടമെടുത്താണ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിരത്തുകളിലെത്തുക. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസായിരിക്കും 390 അഡ്വഞ്ചറിന്റെ ഓഫ്‌റോഡിന് കരുത്തേകുന്നത്.

മോട്ടോർസൈക്കിളിന് ടൂറിംഗ് ആക്‌സസറിയായി സാഡിൽ ബാഗുകൾ, പാനിയർ ബോക്സ്, ടോപ്പ് ലഗേജ് ബോക്സ് എന്നിവ നൽകും. 390 അഡ്വഞ്ചറിന് 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീലുകളായിരിക്കും ഘടിപ്പിക്കുന്നത്. സസ്‌പെൻഷൻ ചുമതലകൾക്കായി മുൻവശത്ത് അപ്‌സൈഡ് ഡൗണ്‍ ഫോർക്കുകളും പിന്നിൽ ക്രമീകരിക്കാവുന്ന ഒരു മോണോഷോക്കും ആയിരിക്കും. അടിസ്ഥാന സൗകര്യങ്ങളായി റൈഡ്-ബൈ-വയർ ത്രോട്ടിൽ, TFT ഡിസ്പ്ലേ, എൽഇഡി ഹെഡ്‌-ടെയിൽ ലാമ്പുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി സൗകര്യങ്ങൾ മോഡലിൽ ലഭിക്കും.

390 ഡ്യൂക്കിലെ 373.2 സിസി എഞ്ചിനാണ് അഡ്വഞ്ചർ 390-യുടെയും ഹൃദയം. ഈ എൻജിൻ 42.9 bhp പവറും 37 Nm torque ഉം സൃഷ്ടിക്കും. 2.8 ലക്ഷം രൂപയ്ക്കും 3.0 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും ബൈക്കിന്റെ എക്സ്ഷോറൂം വില.  
This vehicle is certified by a4auto.com