ബിഎസ് VI വാഹനങ്ങളുടെ വില്‍പ്പന 2 ലക്ഷം യൂണിറ്റ് പിന്നിട്ടതായി മാരുതി

വെറും ആറു മാസം കൊണ്ട് ബിഎസ് VI എഞ്ചിനോടെ എത്തിയ വാഹനങ്ങളുടെ വില്‍പ്പന 2 ലക്ഷം യൂണിറ്റ് പിന്നിട്ടതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. മാരുതി സുസുക്കി ഇന്ത്യ ശ്രേണിയിലെ ബി എസ് ആറ് നിലവാരമുള്ള ആദ്യ കാര്‍ 1.2 ലീറ്റർ ഡ്യുവല്‍ജെറ്റ് എന്‍ജിനുള്ള 'ബലേനൊ' ആയിരുന്നു. സാമ്പത്തിക വർഷം തുടങ്ങി ആദ്യ പകുതിയിൽത്തന്നെ ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് കമ്പനിയ്ക്ക് അഭിമാനമാണ്. 2020 ഏപ്രില്‍ ഒന്നു മുതലാണ് ബിഎസ് VI നിര്‍ബന്ധമാക്കുന്നത്. എന്നാല്‍, 2019 ഏപ്രിലില്‍ തന്നെ മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ 800, പ്രീമിയം ഹാച്ച്ബാക്കായ ബലെനോ എന്നിവ ബിഎസ് VI എന്‍ജിനിലേക്ക് ചുവടുവെച്ചു കഴിഞ്ഞു. നിലവിൽ വിപണിയിൽ ഇവയ്ക്ക് പുറമെ പുതിയ വാഗണ്‍ആറിന്റെ 1.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ്, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, XL6, എസ്സ്-പ്രെസ്സോ എന്നീ വാഹനങ്ങളും ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ എത്തി. ഈ മാനദണ്ഡം നിലവിൽ വരുന്നതോട് കൂടി ഡീസല്‍ എൻജിനുകൾ ഘടിപ്പിച്ച മോഡലുകൾ ഉപേക്ഷിക്കുമെന്നു മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഏപ്രിലോടെ ഇന്ത്യയില്‍ പെട്രോള്‍ കാറുകള്‍ മാത്രം വില്‍ക്കാനാണു മാരുതി സുസുക്കിയുടെ തീരുമാനം.  
 
This vehicle is certified by a4auto.com