ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആനുകൂല്യങ്ങളുമായി 'ഹീറോ'

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാലത്തേക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്പ്. ഈ ഓഫര്‍ ലിഥിയം അയണ്‍ ബാറ്ററി നിരയില്‍ വരുന്ന മോഡലുകള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ഒപ്റ്റിമ ER, നൈക്സ് ER, ഡാഷ് എന്നിങ്ങനെ മൂന്ന് പുതിയ മോഡലുകളെയാണ് ഇലക്ട്രിക്ക് നിരയിലേക്ക് കമ്പനി അവതരിപ്പിച്ചത്. അതിൽ ഇലക്ട്രിക്ക് സ്‌കൂട്ടറായ ഡാഷിന് ഈ ഓഫര്‍ ലഭ്യമാകില്ല. ഹീറോയുടെ റെഗുലർ മോഡലുകളുടെ ഉയർന്ന വകഭേദങ്ങളാണ് ഒപ്റ്റിമ,നൈക്സ് മോഡലുകൾ. ഈ  രണ്ട് മോഡലുകൾക്കും കരുത്ത്‌ പകരുന്നത് സ്റ്റാൻഡേർഡ് മോഡലുകളുടെ അതേ ഇലക്ട്രിക്ക് മോട്ടോറാണ്.

മോഡലുകളിലെ പ്രധാനമാറ്റം ഒന്നിനു പകരം രണ്ട് ബാറ്ററി പായ്ക്കുകൾ ഉണ്ട് എന്നതാണ്. ഒപ്റ്റിമ ER-മോഡലിൽ 48V സിംഗിൾ ബാറ്ററി പായ്ക്കിനൊപ്പം 600W BLDC ഇലക്ട്രിക് മോട്ടോറും കിലോമീറ്ററിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനും മോഡലിന് സാധിക്കും.
48V ബാറ്ററി പായ്ക്കും ഒപ്റ്റിമ ER-ലെ 600W BLDC മോട്ടോറും തന്നെയാണ് ഹീറോ നൈക്സ് ER ലും ഘടിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിമ ER മോഡലിന് 68,721 രൂപയും നൈക്സ് ER മോഡലിന് 69,754 രൂപയുമാണ് യഥാക്രമം എക്‌സ്‌ഷോറൂം വില. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഫെയിം 2 സബ്സിഡി അടക്കമുള്ള വിലയാണിത്. പെർഫോമെൻസിലും ഉപയോഗക്ഷമതയിലും ഉയർന്ന സേവനം വാഗ്ദാനം ചെയ്യാൻ ഈ മോഡലുകൾക്ക് സാധിക്കുമെന്നാണ് ഹീറോയുടെ വിലയിരുത്തൽ.
This vehicle is certified by a4auto.com