'സിപ്‌ട്രോണ്‍ ഇലക്ട്രിക്' ടെക്‌നോളജിയുമായി ടാറ്റ മോട്ടോർസ്

സിപ്‌ട്രോണ്‍ ഇലക്ട്രിക് ടെക്‌നോളജി അവതരിപ്പിച്ചു  ടാറ്റ മോട്ടോർസ്. ടാറ്റയുടെ വരാനിരിക്കുന്ന പുതിയ ഇലക്ട്രിക് കാറുകള്‍ സിപ്‌ട്രോണ്‍ കരുത്തിലാണ് നിരത്തിലെത്തുക. സിപ്‌ട്രോണ്‍ ടെക്‌നോളജി ടാറ്റ ആദ്യം ഉള്‍പ്പെടുത്തുക അടുത്ത വര്‍ഷം അവസാനത്തോടെ നിരത്തിലെത്തുന്ന പുതിയ ഇലക്ട്രിക് മോഡലിലാണ്. അഡ്വാന്‍സ്ഡ് ലിഥിയം അയേണ്‍ സെല്ലുകളാണ് സിപ്‌ട്രോണിന് കരുത്തേകുക. ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. പെര്‍മെനന്റ് മാഗ്‌നെറ്റ് എസി മോട്ടോര്‍, IP67 സ്റ്റാന്റേര്‍ഡിലുള്ള ഡസ്റ്റ്, വാട്ടര്‍ പ്രൂഫ് ബാറ്ററി സിസ്റ്റം എന്നിവയെല്ലാം ചേര്‍ന്നതാണ് സിപ്‌ട്രോണ്‍. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും ഇതിലുണ്ടാകും. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ബാറ്ററിക്കുണ്ട്. ഫാസ്റ്റ് ചാര്‍ജര്‍ വഴി ഒരു മണിക്കൂറില്‍ ബാറ്ററി ചാര്‍ജ് ചെയ്യാം. ബാറ്ററിക്കും ഇലക്ട്രിക് മോട്ടോറിനും കൂടി എട്ട് വര്‍ഷത്തെ വാറണ്ടിയും ലഭിക്കും. സിപ്‌ട്രോണ്‍ യാഥാര്‍ഥ്യമാക്കിയത് 350 എന്‍ജിനിയര്‍മാര്‍ ചേര്‍ന്ന് നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ്. വിവിധ ഭൂപ്രദേശങ്ങളിലൂടെ 10 ലക്ഷം കിലോമീറ്റര്‍ ഇതിന്റെ പരീക്ഷണം നടത്തിയതായും ടാറ്റ വ്യക്തമാക്കി.   
This vehicle is certified by a4auto.com