മുഖം മിനുക്കി ഫോക്‌സ്‌വാഗണ്‍ പോളോ വിപണിയില്‍....

ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങളോടെ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യൻ വിപണിയിലെത്തി. മോഡലിലെ പ്രധാന മാറ്റങ്ങൾ ഹണികോബ് ഗ്രില്‍, മുന്നിലും പിന്നിലും പരിഷ്‌കരിച്ച ബംബര്‍, പുതിയ ടെയില്‍ ലാംമ്പ്, പുതിയ സൈഡ് സ്‌കേര്‍ട്ട്സ്, അലോയി വീല്‍, പുതിയ അപ്ഹോള്‍സ്റ്ററി എന്നിവയാണ്. പോളോയുടെ ഉയർന്ന വകഭേദങ്ങളിൽ ആന്‍ഡ്രായിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയോടെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് തുടങ്ങിയ നിരവധി പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ പോളോയിൽ പുതിയ സണ്‍സെറ്റ് റെഡ് കളറിന് പുറമേ ഗ്ലോസി ബ്ലാക്ക് റൂഫോടെ ജിടി ലൈന്‍ വേരിയന്റും ഉൾപ്പെടുത്തിയിട്ടുണ്ട്. 1.0 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്‌ഷനുകളിലാണ് മോഡലിന്റെ വരവ്. മെക്കാനിക്കൽ ഫീച്ചേഴ്സിൽ മാറ്റം വരുത്താതെ മുന്‍മോഡലില്‍ നിന്ന്‌ പുറത്തും അകത്തും ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. 8.2 ലക്ഷം രൂപ മുതല്‍ 9.88 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.  








This vehicle is certified by a4auto.com