'ഔഡി ക്യു 7 ബ്ലാക്ക് എഡിഷന്‍' ഇന്ത്യന്‍ വിപണിയിൽ....

ഇന്ത്യന്‍ വിപണിയിൽ ഔഡി ക്യു 7 ബ്ലാക്ക് എഡിഷനെത്തി. ഈ മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ഡയമണ്ട് ആകൃതിയില്‍ കറുപ്പ് നിറത്തിലും മുന്‍ഭാഗത്തെ എയര്‍ ഇന്‍ടേക്ക്, മുന്‍വശത്തെ ഗ്രില്‍, ഡോര്‍ ട്രിം സ്ട്രിപ്സ് എന്നിവ ടൈറ്റാനിയം കറുപ്പിലും മുകള്‍ ഭാഗം, റൂഫ് റെയ്ല്‍സ് എന്നിവ കറുപ്പ് നിറത്തിലുമാണ് ലഭിക്കുക. ഔഡി കൊച്ചി, കോഴിക്കോട് ഷോറൂമുകളില്‍ ബുക്കിങ് ആരംഭിച്ചു. സെപ്റ്റംബര്‍ 30-നു മുമ്പ് വാങ്ങുന്ന ഔഡി വാഹനങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങളും  പ്രഖ്യാപിച്ചിച്ചുണ്ട്. ഔഡി എ3-ക്ക് അഞ്ചു വര്‍ഷം വരെയുള്ള വാറന്റി സൗജന്യമാണ്. ക്യു3-ക്ക് അഞ്ചു വര്‍ഷം വാറന്റിയും സൗജന്യ സര്‍വീസ് പാക്കേജുമാണ് ലഭിക്കുക. ക്യു 5-ന് അഞ്ചു വര്‍ഷം വാറന്റിയും സര്‍വീസ് പാക്കേജും ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സുമുണ്ട്. ക്യു 7-ന് അഞ്ചു വര്‍ഷത്തെ വാറന്റിയും ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സുമാണ് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.  








This vehicle is certified by a4auto.com