റെനോയുടെ ഏറ്റവും വില്‍പ്പനയുള്ള വാഹനമായി 'ട്രൈബര്‍'

അടുത്തിടെ ഇന്ത്യൻ വിപണിയിൽ ക്വിഡിന്റെ പ്ലാറ്റ്‌ഫോമില്‍ റെനോ അവതരിപ്പിച്ച സെവൻ സീറ്റർ എസ്‌യുവിയാണ് ട്രൈബര്‍. 4.95 ലക്ഷം രൂപയിൽ പുറത്തിറങ്ങിയ മോഡൽ ആദ്യ മാസം തന്നെ റെനോയുടെ ഏറ്റവും വില്‍പ്പനയുള്ള വാഹനമായി മാറിയിരിക്കുകയാണ്. ട്രൈബര്‍ ഒഴിച്ച് കമ്പനിയുടെ വാഹന നിരയില്‍ മിക്ക മോഡലുകളുടേയും വില്‍പ്പന നിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആഗസ്റ്റ് മാസം 2,490 യൂണിറ്റ് വാഹങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ക്വിഡിന്റെ CMF-A പ്ലാറ്റ്‌ഫോമാണ് ട്രൈബറിന്റെ അടിസ്ഥാനം. രൂപത്തിലും റെനോ ക്വിഡിനെ അടിസ്ഥാനമാക്കിയാണ് എം.പി.വി ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ നീളത്തിൽ ധാരാളം സ്ഥലസൗകര്യം ഉറപ്പാക്കും വിധത്തിലാണു കാറിന്റെ രൂപകൽപ്പന.

പുതിയ മോഡലിൽ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് വാര്‍ണിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് എന്നീ സുരക്ഷ ക്രമീകരണങ്ങളെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടെ എത്തുന്ന സംവിധാനത്തിൽ ഡ്രൈവിങ് സ്റ്റൈൽ കോച്ചിങ്,ഡ്രൈവർ ഇക്കോണമി റേറ്റിങ് തുടങ്ങിയ പരിഷ്ക്കാരങ്ങൾ മോഡലിൽ ഒരുക്കിയിട്ടുണ്ട്. ക്വിഡിലെ ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, ബിആർ 10 പെട്രോൾ എൻജിന്റെ റീട്യൂൺ ചെയ്ത വകഭേദമാവും മോഡലിന്റെ ഹൃദയം.   
This vehicle is certified by a4auto.com