കൂടുതൽ സ്റ്റൈലിഷായി ഹ്യൂണ്ടായ് എക്സെന്റിന്റെ പുതിയ പതിപ്പ്

എക്സെന്റിനെ കൂടുതൽ മത്സരക്ഷമമാക്കി പുറത്തിറങ്ങാനൊരുങ്ങുകയാണ് ഹ്യൂണ്ടായ്. കുടുതൽ സ്റ്റൈലായി എത്തുന്ന എക്സെന്റിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ താരമാണ്. ഗ്രില്ലിനോട് ചേർന്ന് ഡിആർഎല്ലും ഡ്യുവൽബാരൽ ഹെഡ്‌ലൈറ്റും വലിയ റാപ്പ് എറൗണ്ട് ടെയിൽ ലാംപുമായാണ് പുതിയ വാഹനം എത്തുന്നത്. വാഹനത്തിന് നിയോസിന് സമാനമായ ഇന്റീരിയറായിരിക്കും. 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും വാഹനത്തിൽ പ്രതീക്ഷിക്കാം. നിലവിലെ എക്സെന്റിൽ നിന്ന് ഒത്തിരി മാറ്റങ്ങളോടെ ആയിരിക്കും പുതിയ കാർ വിപണിയിൽ എത്തുക. വീതിയും ഉയരവും കൂട്ടിയെത്തുന്ന എക്സെന്റിന് ആകർഷകമായ ഇന്റീരിയറുമായിരിക്കും. ഹ്യുണ്ടേയ് വെന്യുവിലൂടെ ഇന്ത്യയിൽ അവതരിപ്പിച്ച ബ്ലൂലിങ്ക് ടെക്നോളജിയും എക്സെന്റിലും കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ. കാറിൽ ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലീറ്റർ കാപ്പ പെട്രോൾ, 1.2 ലീറ്റർ യു2 ഡീസൽ എൻജിനുകളാവും. മാനുവൽ, എഎംടി ഗിയർബോക്സുകളും പുതിയ എക്സെന്റിൽ പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സിന് പകരമായിരിക്കും എഎംടി ഗിയർബോക്സ് സ്ഥാനം പിടിക്കുക. വിപണിയിൽ തരംഗമാകാനുള്ള തയ്യാറെടുപ്പിലാണ് കോംപാക്റ്റ് സെഡാൻ ഹ്യുണ്ടേയ് എക്സെന്റ്.
This vehicle is certified by a4auto.com