സോളര്‍ പാനല്‍ റൂഫുമായി പുതിയ 'ഹ്യൂണ്ടായ് സൊനാറ്റ'

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ് സൊനാറ്റയുടെ ഹൈബ്രീഡ് പതിപ്പിൽ സോളര്‍ പാനല്‍ റൂഫ് സൗകര്യമൊരുക്കുന്നു. നിലവിൽ വിപണിയിൽ എത്തിയിരിക്കുന്ന സൊനാറ്റയുടെ പുതിയ മോഡലിലാണ് ഹ്യൂണ്ടായ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ന്യൂയോർക്ക് ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡലിലാണ് സോളാർ പാനൽ റൂഫ് സൗകര്യം. ഹൈബ്രിഡ് സൊനാറ്റയുടെ പ്രധാന സവിശേഷതകൾ പുതിയ ഗ്രില്‍ ഡിസൈന്‍, കൂടുതല്‍ എയറോഡൈനാമിക്ക് ക്ഷമമായ വീല്‍ ഡിസൈനുകള്‍, ട്രങ്കില്‍ ചെറിയ സ്‌പോയ്‌ലര്‍ എന്നിവയാണ്. 152 bhp കരുത്തും 183 Nm ടോർക്കും സൃഷ്ട്ടിക്കുന്ന 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എൻജിനാണ് പുതിയ പതിപ്പിന്റെ കരുത്ത്‌. പുതിയ പതിപ്പിനെ ഇന്ത്യയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് നിലവിൽ നിർമ്മാതാക്കൾക്ക് ആലോചനയില്ല. ദിവസേന ആറ് മണിക്കൂര്‍ ചാര്‍ജിങ് സൗരോര്‍ജ പാനല്‍ വഴി നടന്നാല്‍ സെഡാന്റെ ഡ്രൈവിങ് റേഞ്ച് ഏകദേശം 1,300 കിലോമീറ്റര്‍ വർധിക്കുമെന്നാണ് റിപ്പോർട്ട്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് മോഡലിന്റെ കരുത്ത്‌.
This vehicle is certified by a4auto.com