വെള്ളത്തിൽ അകപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ലഭ്യമാകാൻ.....

മഹാപ്രളയത്തിന്റെ ദുരന്തങ്ങളിലൂടെ കടന്നു പോകുമ്പോൾ വാഹനത്തിനുണ്ടാകുന്ന കേടുപാടുകളും നിങ്ങളെടുത്ത ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴില്‍ വരും. വെള്ളം ഇറങ്ങിയ ശേഷം തിരിച്ചെത്തുമ്പോള്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്. 
        * വാഹനം, വീട്, സ്ഥാപനങ്ങള്‍ എന്നിവ വെള്ളത്തിലായാല്‍ ആഘാതം തിരിച്ചറിയാവുന്ന വിധത്തില്‍ ചിത്രവും വീഡിയോയും പകർത്തണം.
        * വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് കാണുന്ന വിധത്തിലുള്ള ഫോട്ടോയാണ് നാം എടുത്തു സൂക്ഷിക്കേണ്ടത്. ഈ രീതിയിൽ ഫോട്ടോ എടുക്കുന്നതിലൂടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികൾ സുഗമമാകും. 
        * വെള്ളം കയറിയെന്ന് ഉറപ്പായാല്‍ ഒരു കാരണവശാലും വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്. സ്റ്റാർട്ടാക്കാൻ ശ്രമിച്ചാൽ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. വെള്ളം കയറിയാൽ വാഹനം ക്ലെയിം ചെയ്യുവാൻ സാധിക്കില്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സര്‍വ്വീസ് സെന്‍ററിലേക്ക് വലിച്ചുകെട്ടി മാത്രമേ വണ്ടി കൊണ്ടുപോകാവു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 
       * വെള്ളപ്പൊക്കത്തില്‍ ഇന്‍ഷുറന്‍സ് രേഖകള്‍ നഷ്ടപ്പെട്ടാലും ഇന്‍ഷുറന്‍സ് ഓഫീസിലെത്തി നിങ്ങളുടെ വാഹന നമ്പറും മറ്റും നല്‍കി വിവരങ്ങള്‍ വീണ്ടെടുത്ത് ക്ലെയിം ചെയ്യാവുന്നതാണ്.
       * വലിയ വെള്ളക്കെട്ടിലൂടെ അറിഞ്ഞുകൊണ്ട് വണ്ടി ഓടിച്ച്‌ എന്‍ജിനില്‍ വെള്ളം കയറുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ പറ്റില്ല.
This vehicle is certified by a4auto.com