വാഹനവിൽപ്പന ഇടിവിലും ഒന്നാമനായി 'മാരുതി വാഗൺ ആർ'

ഇന്ത്യൻ വാഹന വിപണിൽ കഴിഞ്ഞ പത്തുമാസങ്ങളിലായി വിപണിക്ക് വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. വിൽപനയുടെ കണക്കിൽ കുറവുണ്ടെങ്കിലും മാരുതി തന്നെയാണ് വിപണിയിൽ ഒന്നാമത്‌. ആദ്യ പത്ത് വാഹനങ്ങളിൽ ഏഴും മരുതിയുടേതാണ്. ചെറു ഹാച്ച്ബാക്കായെ വാഗൺആറാണ് കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ കാർ. ഈ ചെറുകാർ ജൂലൈമാസം നേടിയത് 15062 യൂണിറ്റ് വിൽപ്പനയാണ്. കോംപാക്റ്റ് സെ‍ഡാനായ ഡിസയറാണ് 12923 യൂണിറ്റുമായി രണ്ടാമത്. പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റാണ് 12677 യൂണിറ്റ് വിൽപ്പനയുമായി മൂന്നാമത്.

ഓൾട്ടോ 11577 യൂണിറ്റുമായി നാലാമതും. മാരുതിയുടെ തന്നെ പ്രീമിയം സെഡാനായ ബലേനൊ 10482 യൂണിറ്റ് വിറ്റാണ് അഞ്ചാമത് എത്തിയത്. 9814 യൂണിറ്റ് വിൽപ്പനയുമായി ഈക്കോയാണ് ആറാമത്. അടുത്തുടെ പുറത്തിറങ്ങിയ ഹ്യുണ്ടേയ്‌യുടെ കോംപാക്റ്റ് എസ്‌യുവി വെന്യുവാണ് ടോപ് 10ൽ ഇടം പിടിക്കുന്ന മാരുതിയുടേതല്ലാത്ത ആദ്യ കാർ. ഏഴാം സ്ഥാനത്തെത്തിയ വെന്യുവിന്റെ വിൽപന 9585 യൂണിറ്റാണ്. എട്ടാം സ്ഥാനത്ത് എർട്ടിഗ വിൽപന 9222 യൂണിറ്റ്. ഹ്യുണ്ടേയ് ഐ20യാണ് 9012 യൂണിറ്റുമായി ഒൻപതാം സ്ഥാനത്തും ക്രേറ്റ പത്താം സ്ഥാനത്തു 6585 യൂണിറ്റുമായി എത്തി.  
This vehicle is certified by a4auto.com