ആഭ്യന്തര വില്‍പനയിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഹീറോ മോട്ടോകോര്‍പ്പ്

2019 ജൂണ്‍ മാസത്തെ ആഭ്യന്തര വില്‍പനയില്‍ 6,16,256 യൂണിറ്റ് ഇരുചക്ര മോഡലുകള്‍ വിറ്റഴിച്ചു ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. പുതിയ എക്‌സ്പള്‍സ്, എക്‌സ്ട്രീം 200എസ്, മാസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ 110 എന്നീ മോഡലുകള്‍ അടുത്തിടെ വിപണിയിലെത്തിയത് ഹീറോയ്ക്ക് ഗുണകരമായി. ഹോണ്ട രണ്ടാംസ്ഥാനത്തെത്തിയത്  4,50,888 യൂണിറ്റുകള്‍ വിറ്റഴിച്ചാണ്. 2,26,279 യൂണിറ്റ് വില്‍പനയോടെ ടിവിഎസാണ്‌ മൂന്നാം സ്ഥാനത്ത് എത്തി. എന്നാൽ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരുചക്ര വാഹന വില്‍പനയില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 

കഴിഞ്ഞ വര്‍ഷം 7,04,562 യൂണിറ്റുകളുടെ വില്‍പനയുണ്ടായിരുന്ന ഹീറോയ്ക്ക് ഇത്തവണ 12.53 ശതമാനം ഇടിവുണ്ടായി. ഹോണ്ടയുടെ വില്‍പന 15.80 ശതമാനവും കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ടിവിഎസിന്  8.12 ശതമാനം കുറവാണ്. നാലാം സ്ഥാനത്തുള്ള ബജാജിന്റെ വില്‍പന 1,99,340 യൂണിറ്റാണ്. 0.80 ശതമാനം വില്‍പന ബജാജിന് കുറഞ്ഞു. എന്നാൽ അഞ്ചാമതുള്ള സുസുക്കി 22.06 ശതമാനം നേട്ടത്തോടെ 57,023 യൂണിറ്റുകള്‍ വിറ്റഴിച്ചു. റോയല്‍ എൻഫീൽഡ് ആകട്ടെ ഏഴാം സ്ഥാനത്തു എത്തിയത് 55,082 യൂണിറ്റോടെയാണ്. 24.12 ശതമാനത്തിന്റെ ഇടിവാണ് എൻഫീൽഡിന് സംഭവിച്ചത്.   
This vehicle is certified by a4auto.com