പതിനായിരം കവിഞ്ഞ് ജനപ്രിയ എസ്.യു.വിയുടെ കുതിപ്പ്...

2019 ജനുവരിയിൽ വിപണിയിലെത്തിയ ടാറ്റായുടെ ജനപ്രിയ എസ്.യു.വിയായ ഹാരിയറിന്റെ വില്പന പതിനായിരം യൂണിറ്റ് പിന്നിട്ടു. അതിന്റെ ഭാഗമായി ഹാരിയറിന്റെ ഡ്യൂവൽ ടോൺ പതിപ്പ് ടാറ്റ വിപണിയിലിറക്കി. ഡ്യൂവൽ ടോൺ നിറങ്ങളിലുള്ള ഹാരിയർ പതിപ്പിന്റെ വില 16.76 ലക്ഷം രൂപയാണ്. ഹാരിയറിന്റെ ഓര്‍ക്കസ് വൈറ്റ്, കാലിസ്‌റ്റോ കോപ്പര്‍ എന്നീ നിറപ്പതിപ്പുകളിലാണ്. ആഫ്റ്റര്‍ മാര്‍ക്കറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇരട്ട നിറഭേദങ്ങൾ മോഡലിന് മുൻപ് നൽകിയിരുന്നു. നിറവ്യത്യാസമല്ലാതെ സാങ്കേതികമായി പരിഷ്‌കാരങ്ങളൊന്നും തന്നെ ഹാരിയറില്‍ ടാറ്റ വരുത്തിയിട്ടില്ല. നിലവിൽ കലിസ്റ്റൊ കോപ്പർ, ഏരിയൽ സിൽവർ, തെർമിസ്റ്റൊ ഗോൾഡ്, തെലെസ്റ്റൊ ഗ്രേ, ഒർകസ് വൈറ്റ് നിറങ്ങളിലാണ് ‘ഹാരിയർ’ വിപണിയിലുള്ളത്. ‘ഹാരിയറി’ന്റെ അടിസ്ഥാന വകഭേദമായ ‘എക്സ് ഇ വെള്ള നിറത്തിൽ മാത്രമേ വിപണിയിലുള്ളു. ഹാരിയറിന്റെ നിർമ്മാണം ജാഗ്വാർ ആന്റ് ലാന്റ്  റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിൽ നിന്നും ഉരുത്തിരിഞ്ഞ ഒപ്‍ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യ അനുസരിച്ചാണ്. മൈലേജും പവറും ഒരു പോലെ ഒത്തിണങ്ങുന്ന ക്രയോടെക് 2.0 ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.  
This vehicle is certified by a4auto.com