സുരക്ഷ ശക്തമാക്കാൻ ഗതാഗതവകുപ്പ്

കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും നിർബദ്ധമാക്കാൻ ഗതാഗതവകുപ്പ് തയ്യാറെടുക്കുന്നു. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്നത് മുന്നിൽ കണ്ടാണ് വകുപ്പിന്റെ നീക്കം. കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഈ വിധി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത്‌ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കും കാറുകളില്‍ ഡ്രൈവര്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും മാത്രമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. ഇതിനെതിരെ നടപടി എടുക്കണമെന്നാവിശ്യപ്പെട്ട് കൊണ്ട് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും എൻഫോഴ്സമെന്റ് വിഭാഗങ്ങൾക്കു നിർദേശം നൽകണമെന്ന് ആവിശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ജീവൻ രക്ഷാ ഉപകരണങ്ങളാണ് അത് വാഹനത്തിൽ സഞ്ചരിക്കുന്ന എല്ലാവർക്കും വേണം എന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്.   
 
This vehicle is certified by a4auto.com