രാജ്യത്തെ ആദ്യ BS VI ബൈക്കായി 'ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്'

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമൊട്ടീവ് ടെക്‌നോളജിയില്‍ (ICAT) നിന്നും ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ നേടി രാജ്യത്തെ ആദ്യ ബൈക്കായി മാറിയിരിക്കുകയാണ് 'ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്'. 2020 ഏപ്രിൽ മുതൽ ഭാരത് സ്റ്റേജ് VI നിലവാതിലുള്ള മോഡലുകൾ മാത്രമേ വില്പനയ്ക്ക് എത്തുകയുള്ളൂ. ബിഎസ് VI പതിപ്പ് ഇന്ത്യയിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹീറോയുടെ ഗവേഷണ വികസന കേന്ദ്രമാണ്. സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ബിഎസ് VI മോഡലിന്റെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

മോഡൽ വിപണിയിൽ എത്തിക്കാനുള്ള ആദ്യ പടിയാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുക എന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ ഐസ്മാര്‍ട്ട് ടെക്‌നോളജി സ്‌പ്ലെന്‍ഡറില്‍ തുടരുമെന്നാണ് റിപ്പോർട്ട്. ഐസ്മാര്‍ട്ട് സാങ്കേതിക വിദ്യയെന്നാൽ ന്യൂട്രല്‍ ഗിയറില്‍ ഏറെനേരം നിശ്ചലമാവുന്നപക്ഷം എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാവുകയും തുടര്‍ന്ന് ക്ലച്ചമര്‍ത്തുന്നപക്ഷം എഞ്ചിന്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്ന ടെക്നോളോജിയാണ്. ട്രാഫിക്ക് സിഗ്നലുകളിലും മറ്റുമുള്ള സാഹചര്യങ്ങളില്‍ ഇന്ധനഉപഭോഗം കുറയ്ക്കാൻ ഈ ടെക്നോളോജിയ്ക്ക് സാധിക്കും. നിലവിലുള്ള മോഡലിനേക്കാൾ ഉയര്‍ന്ന വില ബിഎസ് VI മോഡലിന് പ്രതീക്ഷിക്കാം. 
This vehicle is certified by a4auto.com