ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലേക്ക് പറന്നുയർന്ന് 'മാരുതി ഡിസൈർ' 

2008 -ല്‍ അവതരിച്ച കോമ്പാക്ട് സെഡാന്‍ ഡിസൈര്‍ വിപണിയില്‍ 19 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടിരിക്കുകയാണ് ഈ നേട്ടമാണ് മാരുതിയുടെ ഡിസൈറിനെ ചരിത്രത്തിന്റെ ഭാഗമാകാൻ സഹായിച്ചത്. ഇതാദ്യമായാണ് ഇന്ത്യൻ വിപണിയിൽ ഒരു സെഡാൻ 19 ലക്ഷം യൂണിറ്റ് എന്ന വില്പന നേട്ടം കൈവരിക്കുന്നത്. പ്രതിമാസ ശരാശരി വിൽപ്പന തന്നെ 21,000 യൂണിറ്റും കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം രണ്ടര ലക്ഷം യൂണിറ്റ് മോഡലുകളാണ് നിരത്തുകളിലെത്തിയിട്ടുള്ളത്. കമ്പനിയുടെ യാത്രയിൽ ഡിസൈറിന്റെ പങ്ക് വളരെ വലുതാണെന്നാണ് കമ്പനി അധികൃതർ സൂചിപ്പിക്കുന്നത്. ഓരോ രണ്ടു മിനിറ്റിലും ഒരു പുത്തന്‍ ഡിസൈര്‍ യൂണിറ്റ് വില്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം ഡേ ടൈം റണ്ണിങ് ലാംപ്, പ്രിസിഷൻ കട്ട് ഇരട്ട വർണ അലോയ് വീൽ, പിൻ സീറ്റിനായി എ സി വെന്റ്, ആൻഡ്രോയ്ഡ് — ഐ ഒ എസ് കംപാറ്റിബിലിറ്റിയോടെ സ്മാർട് പ്ലേ ഇൻഫൊടെയൻമെന്റ് സംവിധാനം എന്നി പരിഷകരങ്ങളിൽ എത്തിയ പുതിയ മോഡലിന് വിപണിയിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. കാറിന്റെ ഡീസൽ പതിപ്പിന് ലീറ്ററിന് 28.4 കിലോമീറ്ററാണു പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമത കൂടാതെ  പെട്രോൾ എൻജിന് ലീറ്ററിന് 22 കിലോമീറ്റർ ഇന്ധനക്ഷമതയും ഇക്കാരണങ്ങളാൽ മോഡലിന് ഉപഭോക്താക്കൾ ഏറെയാണ്.   
This vehicle is certified by a4auto.com