ആദ്യ ഇ-സ്കൂട്ടറുമായി 'ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി കമ്പനി' ഇന്ത്യയില്‍...

ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഇ-സ്കൂട്ടറുമായി ജയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി - ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി ഇന്ത്യയിൽ. തങ്ങളുടെ ആദ്യ മോഡലിന് 63,555 രൂപയാണ് വില. പ്രാരംഭ ഘട്ടത്തിൽ നാഗ്പൂര്‍, ഹൈദരാബാദ്, അനന്ത്പുര്‍, കുര്‍നൂല്‍ നഗരങ്ങളിലാണ് മോഡലെത്തുന്നത്. 2020 ഓടെ രാജ്യത്തെ അന്‍പതു പ്രധാന നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. അഞ്ച് നിറഭേദങ്ങളിൽ എത്തുന്ന മോഡലിൽ പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്. കൂടാതെ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റർ, കീലെസ് ഇഗ്നീഷന്‍, ആന്റി - തെഫ്റ്റ് അലാറം, യുഎസ്ബി ചാര്‍ജര്‍ എന്നീ സംവിധാനങ്ങളും മോഡലിന്റെ ആഡംബര പട്ടികയിലുണ്ട്. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ബാറ്ററി ഇ-സ്‌കൂട്ടറിന്റെ പരമാവധി വേഗം. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുന്ന ഏറ്റവും ഭാരം കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ബാറ്ററി ഇലക്ട്രിക് മൊബിലിറ്റിയുടെ മോഡൽ. ബാറ്ററി പാക്ക് ഊരിമാറ്റി സാധാരണ പ്ലഗ്ഗുകളില്‍ കുത്തി ചാര്‍ജ് ചെയ്യാൻ സാധിക്കും. ഇരു ടയറുകളിലും ഡിസ്ക് ബ്രേക്കിന്റെ സുരക്ഷയുമുണ്ട്. 
This vehicle is certified by a4auto.com