ഡസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി റെനോ ഇന്ത്യയിലേക്ക്

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ തങ്ങളുടെ കോമ്പാക്റ്റ് എസ്‌യുവിയായ ഡസ്റ്ററിന്റ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടൻ വിപണിയിലേക്ക് എത്തിക്കും. സമൂഹമാധ്യമങ്ങളിൽ ഹിമാലയ മേഖലയില്‍ സോജി ലാ പാസിനടുത്ത് പരീക്ഷണയോട്ടം നടത്തുന്ന ഡസ്റ്ററിന്റ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രങ്ങൾ സജീവമാണ്. 

 
പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നത് ക്രോം പ്ലേറ്റിങ്ങൊടെയുള്ള പുത്തന്‍ ഗ്രില്‍, പരിഷ്‌കരിച്ച ഫോഗ് ലാമ്പ് ഹൗസിംഗ്, പുതിയ അലോയ് വീലുകള്‍, ടെയില്‍ ലാമ്പുകള്‍ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ്. സാങ്കേതികതലത്തിൽ യാതൊരുവിധ മാറ്റങ്ങളും റെനോ നൽകില്ല. പുതിയ മോഡൽ എത്തുന്നതോട് കൂടി വിപണിയിലുള്ള മോഡൽ പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷണയോട്ടത്തിലുള്ള മോഡൽ എന്ന് പറയുന്നത് ഡസ്റ്റര്‍ ഫെയ്‌ലിഫ്റ്റ് 1.6 ലിറ്റര്‍ പെട്രോള്‍ യൂണിറ്റാണ്. 104 bhp കരുത്തും 140 Nm ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള എൻജിനാണിത്. 
 
ഓള്‍വീല്‍ ഡ്രൈവ് സംവിധാനത്തെ കൂടാതെ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി, ഇന്‍ഡിപെന്‍ഡന്റ് റിയര്‍ സസ്‌പെന്‍ഷന്‍ എന്നീ ഫീച്ചറുകളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലുണ്ടാകും. എട്ട് ലക്ഷം രൂപയാണ് നിലവില്‍ വില്‍പ്പനയ്ക്കുള്ള റെനോ ഡസ്റ്ററിന്റെ വില.
This vehicle is certified by a4auto.com