110 സിസി എന്‍ജിനില്‍ പുതിയ 'പ്ലെഷര്‍ പ്ലസ്' വിപണിയിൽ.....

മാസ്‌ട്രോ എഡ്ജ് 125 മോഡലിനൊപ്പം 110 സിസി എന്‍ജിനില്‍ പുതിയ 'പ്ലെഷര്‍ പ്ലസ് 110' അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. പ്ലെഷര്‍ പ്ലസിനെ ആകർഷകമാക്കാൻ പുതിയ ഡിസൈന്‍, കളര്‍ ഓപ്ഷന്‍ എന്നിവ നൽകിയിട്ടുണ്ട്. നിലവിലെ 102 സിസി എന്‍ജിന് പകരം 110 സിസി എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഷീറ്റ് മെറ്റല്‍ വീല്‍, കാസ്റ്റ് വീല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് മോഡൽ ലഭ്യമാകുന്നത്. ഈ മാസം അവസാനത്തോടെ എത്തുന്ന മോഡലിൽ പഴയ പ്ലെഷറില്‍നിന്ന് നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്ലെഷര്‍ പ്ലസിനെ സമ്പന്നമാക്കുന്നതിന് മുന്‍വശത്തെ സില്‍വര്‍ പ്ലാസ്റ്റിക് ക്ലാഡിങ്, പരിഷ്‌കരിച്ച സൈഡ് പാനല്‍, ഹെഡ്‌ലൈറ്റ് ഡിസൈന്‍, ഇന്‍ഡികേറ്റർ എന്നിവ പരിഷ്കരിച്ചിട്ടുണ്ട്. സുരക്ഷക്കായി മുന്നിലും പിന്നിലും ഡ്രം ബ്രേക്കും ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനവുമുണ്ട്. മോഡലിലെ എൻജിൻ 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോർക്കും സൃഷ്ടിക്കും. ഗ്രീന്‍, മാറ്റ്, റെഡ്, സോളിഡ് റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക്, വൈറ്റ് എന്നീ ഏഴ് നിറങ്ങളില്‍ വാഹനം ലഭ്യമാകും. ഷീറ്റ് മെറ്റല്‍ വീല്‍ വകഭേദത്തിന് 47,300 രൂപയും കാസ്റ്റ് വീല്‍ വകഭേദത്തിന് 49,300 രൂപയുമാണ് യഥാക്രമം മോഡലിന്റെ വില. 
This vehicle is certified by a4auto.com