ടാക്‌സി രംഗത്ത്‌ ഇലക്ട്രിക് പരീക്ഷണവുമായി ടാറ്റ മോട്ടോഴ്‌സ്....

ടാക്‌സി രംഗത്ത്‌ മുംബൈയിലെ ആരോണ്‍ ട്രാവല്‍സുമായി സംയുക്തമായി ചേർന്ന് ഇലക്ട്രിക് കാറുകളുടെ സേവനം ലഭ്യമാക്കാൻ ടാറ്റ മോട്ടോർസ്. ആദ്യഘട്ടത്തിൽ കോംപാക്ട് സെഡാനായ ടിഗൊറിന്റെ വൈദ്യുത പതിപ്പായ ടിഗൊര്‍ ഇ വി യാണ് പരീക്ഷണത്തിനായി ഒരുങ്ങുന്നത്. മുംബൈയിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇലക്ട്രിക് കാറുകളുടെ സേവനം ഉടൻ ലഭിക്കുമെന്ന് ആരോണ്‍ ട്രാവൽസ് സൂചിപ്പിച്ചു. ഈ പദ്ധതിക്ക് മുൻപ് സൂംകാറുമായി സഹകരിച്ച് ഒരു വര്‍ഷത്തിനകം രാജ്യത്തെ 20 നഗരങ്ങളിലായി 500 വൈദ്യുത കാര്‍ എന്ന പദ്ധതി നടപ്പിലാക്കും. അതുകൂടാതെ വിവിധ ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനികളുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഉയർത്താനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗവും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ ഓടാനുള്ള കഴിവുമാണ് ഈ പദ്ധതിയ്ക്ക് ടിഗോറിനെ തിരഞ്ഞെടുക്കാനുള്ള കാരണം. കാറിൽ ഇലക്ട്ര ഇ വി നിര്‍മിത 40 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന, മൂന്നു ഫേസ് എ സി മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത്. സാധാരണ മോഡലിനെ അപേക്ഷിച്ച് 200 കിലോഗ്രാമോളം അധികഭാരമാണു വൈദ്യുത ടിഗൊറിനുള്ളത്.
This vehicle is certified by a4auto.com