ടാറ്റ ഹാരിയര്‍ എസ്.യു.വിയുടെ കുതിപ്പ് തുടരുന്നു...

2019 ജനുവരിയില്‍ പുറത്തിറങ്ങിയ ടാറ്റ ഹാരിയര്‍ വിപണിയിൽ മികച്ച മുന്നേറ്റം തുടരുകയാണ്. ഏപ്രില്‍ മാസത്തെ വില്‍പന കണക്കുപ്രകാരം മറ്റ് മോഡലുകളെക്കാൾ വില്‍പന കൈവരിക്കാന്‍ ഹാരിയറിന് സാധിച്ചു. കഴിഞ്ഞ മാസം 2075 യൂണിറ്റ് ഹാരിയറാണ് ടാറ്റ വിറ്റഴിച്ചത്. 2019 ജനുവരിയിൽ വിപണിയിലെത്തിയ മോഡൽ ആദ്യ മാസം 422 യൂണിറ്റുകളും പിന്നിട് ഫെബ്രുവരിയിൽ 1449 യൂണിറ്റുകളും വിറ്റഴിച്ചിരുന്നു. കഴിഞ്ഞമാസം കണക്കുകൾ അനുസരിച്ച് ഹാരിയറിന്‍റെ 2492 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 
 
ഹാരിയറിനെ ജനപ്രിയമാക്കിയത് ലാന്‍ഡ് റോവര്‍ കാറുകളുടേതിന് സമാനമായ രൂപഭംഗിയും സെഗ്‌മെന്റിലെ കുറഞ്ഞ വിലയില്‍ പുത്തന്‍ ഫീച്ചേഴ്‌സുമാണ്. XE, XM, XT, XZ എന്നീ നാല് പതിപ്പുകളിലായി ഹാരിയർ വിപണിയിൽ ലഭ്യമാണ്. കാലിസ്റ്റോ കോപ്പർ, തെർമിസ്റ്റോ ഗോൾഡ്, ഏരിയൽ സിൽവർ, ടെലിസ്റ്റോ ഗ്രേ, ഓർക്കസ് വൈറ്റ് എന്നീ അഞ്ച് നിറഭേദങ്ങളിൽ മോഡൽ നിരത്തിലെത്തുന്നുണ്ട്. ഹാരിയാറിന്റെ നിർമ്മാണം ജാഗ്വാർ ആന്‍റ് ലാന്‍ഡ് റോവറിന്‍റെ ഡി8 പ്ലാറ്റ് ഫോമിലാണ്. മോഡലിന് കരുത്ത്‌ പകരുന്നത് ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ്. 12.69 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വിപണിമൂല്യം. 
This vehicle is certified by a4auto.com