സസ്‌പെൻഷൻ നവീകരിക്കാൻ എൻഫീൽഡ് മോഡലുകൾ...

ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പന തുടരവെ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി ബൈക്കുകളായ ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്കും കോണ്‍ടിനന്റല്‍ ജിടി 650 -യ്ക്കും സസ്‌പെന്‍ഷന്‍ അപ്‌ഗ്രേഡ് പ്രഖ്യാപിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.
മോഡലുകളിലെ സസ്‌പെന്‍ഷന്‍ യൂണിറ്റ് കമ്പനി സൗജന്യമായി മാറ്റി നല്‍കും. മോഡലുകളിൽ കമ്പനി പുതിയതായി റബ്ബര്‍ സ്റ്റോപ്പറുള്ള സസ്‌പെന്‍ഷന്‍ യൂണിറ്റാണ് ഘടിപ്പിക്കുന്നത്. പുതിയ മോഡലുകളിൽ മഞ്ഞ നിറത്തില്‍ കാണുന്ന സ്റ്റോപ്പറുകൾ റോഡിലെ കുഴികളിലൂടെ കടന്നുപോകുമ്പോഴുള്ള ആഘാതം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. 
ആദ്യ ബാച്ചില്‍ പുറത്തിറങ്ങിയ മോഡലുകളില്‍ റബ്ബര്‍ സ്‌റ്റോപ്പറില്ല എന്നാൽ ശാലയില്‍ നിന്നും പുറത്തിറങ്ങിയ രണ്ടാം ബാച്ച് മുതല്‍ റബ്ബര്‍ സ്റ്റോപ്പര്‍ റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പുവരുത്തുന്നുണ്ട്. സര്‍വീസിനായി ചെല്ലുന്ന ബൈക്കുകള്‍ക്കാണ് സൗജന്യമായി സസ്‌പെന്‍ഷന്‍ അപ്ഗ്രഡേഷന്‍ ലഭിക്കുന്നത്.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇരട്ട സിലിണ്ടര്‍ ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും. രാജ്യത്ത് ഇതിനകം അയ്യായിരത്തില്‍പ്പരം യൂണിറ്റുകളുടെ വില്‍പ്പന ഇരു മോഡലുകളും  ചേര്‍ന്ന് നേടിക്കഴിഞ്ഞു. 
This vehicle is certified by a4auto.com