കഴിഞ്ഞ സാമ്പത്തികവർഷം സെലേറിയോയ്ക്ക് നേട്ടങ്ങളുടെ വർഷം...

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആദ്യമായി ‘സെലേറിയൊ’യുടെ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു മാരുതി സുസുക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തോളം അധികമാണിത്. വില്പനയിൽ പ്രമുഖൻ സെലേറിയോയുടെ മുന്തിയ വകേഭദമായ സെഡ് എക്സ് ഐ മോഡലാണ്. 52 ശതമാനം ആളുകളാണ് ഈ മോഡൽ സ്വന്തമാക്കിയിട്ടുള്ളത്. 32 ശതമാനം ആളുകൾ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സ് മോഡലും 20 ശതമാനത്തോളം ആളുകൾ സി എൻ ജിയിൽ ഓടുന്ന കാറുകളും സ്വന്തമാക്കിയിട്ടുണ്ട്. 
 
വികസിത രൂപകൽപ്പനയും സാങ്കേതിക വിദ്യയും ആയാസ രഹിതമായ ഡ്രൈവിങ്ങുമാണ് മോഡലിന്റെ വിജയത്തിന് പിന്നില്ലെന്നാണ് മാരുതി വക്താക്കൾ സൂചിപ്പിക്കുന്നത്. സുരക്ഷാ വിഭാഗത്തിലെ പരിഷ്കാരങ്ങൾ മികച്ച സിറ്റി കാർ എന്ന ബഹുമതിയും കാറിന് നേടിക്കൊടുത്തിട്ടുണ്ട്. 2014ലാണു മാരുതി സുസുക്കി സെലേറിയൊ അവതരിപ്പിക്കുന്നത്. പിന്നീട് മാരുതി 2017 ലാണ് ക്രോസോവർ രൂപാന്തരമായ സെലേറിയൊ എക്സ് പുറത്തിറക്കുന്നത്. 
 
നിലവിൽ മാരുതി സെലേറിയോ മോഡലുകളിൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്), ഡ്രൈവർ എയർബാഗ്, റിവേഴ്സ് പാർക്കിങ് അസിസ്റ്റ് സംവിധാനം(ആർ പി എ എസ്), ഡ്രൈവർ — കോ ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലർട്ട് സിസ്റ്റം എന്നി സൗകര്യങ്ങൾ മാരുതി ഒരുക്കിയിട്ടുണ്ട്.
 
This vehicle is certified by a4auto.com