സവിശേഷത ഉയർത്തി ഫോക്‌സ്‌വാഗണ്‍’ അമിയോ കോര്‍പറേറ്റ് ‘എഡിഷന്‍

പുത്തൻ സവിശേഷതയിൽ ഫോക്‌സ്‌വാഗണ്‍’ അമിയോ കോര്‍പറേറ്റ് ‘എഡിഷന്‍ ഇന്ത്യയിൽ അവതരിച്ചു. ഫോക്‌സ്‌വാഗണ്‍’ അമിയോ കോര്‍പറേറ്റ് ‘എഡിഷന്‍ എത്തുന്നത് റിഫ്ളക്സ് സില്‍വര്‍, ലാപിസ് ബ്ലൂ, കാന്‍ഡി വൈറ്റ്, ടോഫി ബ്രൗണ്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നി അഞ്ച് നിറഭേദങ്ങളിലാണ്. പുതിയ എഡിഷന്റെ പ്രധാന സവിശേഷതകൾ ക്രൂയിസ് കണ്‍ട്രോള്‍, റെയ്ന്‍ സെന്‍സിങ് വൈപ്പര്‍, സ്റ്റാറ്റിക് കോര്‍ണറിങ് ലൈറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പ്കണക്റ്റോടുകൂടിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ്. 
 
അമിയോ കോര്‍പറേറ്റ് എഡിഷനിൽ സുരക്ഷാ ചുമതലകൾക്കായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ് എന്നിവയുമുണ്ട്. പുത്തൻ അമിയോ മോഡലിന്റെ ഹൃദയം എന്ന് പറയുന്നത് 4000 ആര്‍പിഎമ്മില്‍ 109 ബിഎച്ച്പി പവറും 1500-3000 ആര്‍പിഎമ്മില്‍ 250 എന്‍എം ടോര്‍ക്കുമേകുന്ന എൻജിനാണ്. രണ്ട് മോഡലിലും ട്രാൻസ്മിഷനായി 5 സ്പീഡ് മാനുവലാണ്. മോഡലിന്റെ പെട്രോൾ പതിപ്പിന് വിപണിയിൽ 6.69 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 7.99 ലക്ഷം രൂപയുമാണ് വില വരുന്നത്.
 
This vehicle is certified by a4auto.com