സിബിഎസ് സുരക്ഷയിൽ കുഞ്ഞൻ 'പൾസർ NS125' ഇന്ത്യയിലേക്ക്...

സിബിഎസ് സുരക്ഷയിൽ കുഞ്ഞൻ 'പൾസർ NS125' ഇന്ത്യയിലേക്ക്. ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനാല്‍ മോഡലിന് 65,000 രൂപ മുതല്‍ 75,000 രൂപ വരെ വില പ്രതീക്ഷിക്കാം. പള്‍സര്‍ 135LS -ന് പകരമാണ് പള്‍സര്‍ NS125 ഇന്ത്യയിലേക്ക് വരിക. 135 LS -ല്‍ എബിഎസ് ഘടിപ്പിച്ചാല്‍ ബൈക്കിന്റെ വില ഉയരും. അതിനാൽ പുതിയ NS125 സിബിഎസ് യൂണിറ്റിനെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് ബജാജിന്റെ നീക്കം. വിഭജിച്ച ഇരട്ട സീറ്റ ഘടനയാണ് പള്‍സര്‍ NS125 -ന്. മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പ്, ഇരട്ടനിറമുള്ള മാസ്‌ക്ക്, ഫ്‌ളൈ സ്‌ക്രീന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, വലിയ ഇന്ധനടാങ്ക്, 124.5 സിസി ഒറ്റ സിലിണ്ടര്‍ DTS-i എഞ്ചിന്‍ ബൈക്കില്‍ തുടിക്കും. ഭാരത് സ്റ്റേജ് VI നിലവാരം പുലര്‍ത്തുന്ന എഞ്ചിന് എയര്‍ കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുമുണ്ട്. 
എഞ്ചിന്‍ 8,500 rpm -ല്‍ 12 bhp കരുത്തും 6,000 rpm -ല്‍ 11 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട വശങ്ങളുള്ള നൈട്രോക്‌സ് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. 240 mm ഡിസ്‌ക്കാണ് പള്‍സര്‍ NS125 -ന്റെ മുന്‍ ടയറില്‍ ബ്രേക്കിങ് നിര്‍വഹിക്കുക. പിന്‍ ടയറില്‍ 130 mm യൂണിറ്റും. ഭാരം 126.5 കിലോ. ഗ്രൗണ്ട് ക്ലിയറന്‍സ് 170 mm. ബ്ലാക്ക്, റെഡ്, വൈറ്റ്, യെല്ലോ എന്നിങ്ങനെ നാല് നിറങ്ങളിൽ ബജാജ് പള്‍സര്‍ NS125 -നെ ഇന്ത്യയിൽ  പ്രതീക്ഷിക്കാം. 
 
This vehicle is certified by a4auto.com