650 സിസി ബൈക്കുകളുടെ ഉത്പാദനം ഉയർത്തി എൻഫീൽഡ്...

2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പ്രദർശിപ്പിക്കുകയും 2018 നവംബറിൽ ഇന്ത്യയിലെത്തുകയും ചെയ്ത കോണ്‍ടിനന്റല്‍ ജിടി 650 -യും ഇന്റര്‍സെപ്റ്റര്‍ 650 -ക്കും ആരാധകർ ഏറെയാണ്. ഈ മോഡലുകൾ സ്വന്തമാക്കാനായി നാലു മുതല്‍ ആറു മാസം വരെ കാത്തിരിക്കണം. ഇന്റര്‍സെപ്റ്റര്‍ 650 മോഡലിനാണ് ആവശ്യക്കാര്‍ കൂടുതൽ. ചെന്നൈ ശാലയില്‍ 650 സിസി ബൈക്കുകളുടെ ഉത്പാദനം ഉയർത്തി മോഡലുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ കമ്പനി എടുത്തു കഴിഞ്ഞു. ബുക്കിങ് അടിസ്ഥാനപ്പെടുത്തി 4,000 മുതല്‍ 5,000 യൂണിറ്റുകള്‍ വരെ ഓരോ മാസവും ഉത്പാദിപ്പിക്കും. 
നവംബറില്‍ ഇരു ബൈക്കുകളും ചേര്‍ന്ന് 325 യൂണിറ്റും ഡിസംബറില്‍ 629 യൂണിറ്റും ജനുവരിയില്‍ വില്‍പ്പന 1,069 യൂണിറ്റുകളായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ 1,445 യൂണിറ്റുകള്‍ കമ്പനിക്ക് വിൽക്കുവാൻ സാധിച്ചു. 650 സിസി ഇന്റര്‍സെപ്റ്ററും കോണ്‍ടിന്റല്‍ ജിടിയും ലഭിച്ചവര്‍ മികച്ച അഭിപ്രായമാണ് പങ്ക് വെയ്ക്കുന്നത്. ഇരട്ട സിലിണ്ടര്‍ ബൈക്കുകളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ മെയിന്റനന്‍സ് ചിലവുകള്‍ കുറവാണെന്നതും ബൈക്കുകളുടെ വില്പന ഉയരുന്നതിന് കാരണമാകുന്നു. 
This vehicle is certified by a4auto.com