വിജയ കുതിപ്പിലേക്ക് ഹോണ്ടയുടെ മോഡലുകൾ...

 

 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോണ്ട, 1.83 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ കമ്പനി വിറ്റു. എട്ടുശതമാനം വളര്‍ച്ചാ നിരക്കാണ്. പോയമാസം 17,202 യൂണിറ്റുകളുടെ വില്‍പ്പന ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഹോണ്ട കുറിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചാ നിരക്ക് 27 ശതമാനം കൂടുതല്‍. പുതുതലമുറ സിവിക്കിന്റെ തിരിച്ചുവരവാണ് ഹോണ്ടയുടെ തിരിച്ചുവരവിന് പിന്നിൽ. മാര്‍ച്ചില്‍ മാത്രം 2,291 സിവിക് സെഡാനുകളെ കമ്പനി വില്‍ക്കുകയുണ്ടായി. ശ്രേണിയില്‍ 80 ശതമാനം വില്‍പ്പനയും സിവിക്ക് കൈയ്യടക്കിയെന്ന് ശ്രദ്ധേയം.

സിവിക്കിന് പുറമെ അമേസും ഹോണ്ടയെ തുണയ്ക്കുന്നുണ്ട്. പ്രതിമാസം 7,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന മുടക്കംകൂടാതെ അമേസ് നേടിവരികയാണ്. മാര്‍ച്ചില്‍ 7,419 അമേസ് യൂണിറ്റുകള്‍ വിറ്റുപോയി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 603 യൂണിറ്റുകള്‍ മാത്രമായിരുന്നു അമേസില്‍ ഹോണ്ട കുറിച്ച വില്‍പ്പന. ഇക്കുറി വളര്‍ച്ചാ നിരക്ക് 936 ശതമാനം ഉയർന്നു. ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായി അറിയാന്‍ കമ്പനി ആഗ്രഹിക്കുന്നു. ഇതിനാൽ അമേസിന് താഴെയുള്ള ബ്രിയോ ഹാച്ച്ബാക്കിനെ ഹോണ്ട ഉടന്‍ നിര്‍ത്തും. വൈകാതെ അമേസാകും കമ്പനിയുടെ പ്രാരംഭ കാര്‍.

 








This vehicle is certified by a4auto.com