പൾസർ 180 -യ്ക്ക് പകരക്കാരനായി 'പൾസർ 180F'

 കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം വിപണിയിലെ നിറസാന്നിധ്യമായിരുന്ന പള്‍സര്‍ 180 -യ്ക്ക് പകരക്കാരനായി 'പൾസർ 180F' നിരത്തുകളിലെത്തും. നിലവിൽ വരുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പള്‍സര്‍ 180 -യുടെ വില്പനയ്ക്ക് വില്ലനായി. 87,450 രൂപയ്ക്കാണ് നിരയില്‍ പകരക്കാരനായുള്ള പള്‍സര്‍ 180F ഉപഭോക്താക്കളിലേക്ക് എത്തുന്നത്. 220F മോഡലിനെ പള്‍സര്‍ 180F അതേപടി പകർത്തിയാണ് വിപണിയിലേക്ക് എത്തിക്കുന്നത്. ഫെയറിങ്, ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവ 220F മോഡലിന് സമാനമാണ്.

 

സാധാരണ പള്‍സര്‍ 180 -യിലെ എഞ്ചിനാണ് പുതിയ 180F പതിപ്പിലും ബജാജ് നൽകിയിരിക്കുന്നത്. ഈ എൻജിൻ 8,500 ആർ പി എമ്മിൽ 17 ബി എച്ച് പി കരുത്തും 6,500 ആർ പി എമ്മിൽ 14 എൻ എം ടോർക്കും സൃഷ്ടിക്കും.

പള്‍സര്‍ 180F എഡിഷനില്‍ സസ്പെന്‍ഷന്‍ ചുമതല നിർവഹിക്കുന്നത് മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ജ് യൂണിറ്റുള്ള ഷോക്ക് അബ്‌സോര്‍ബറുകളുമാണ്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. ബൈക്കിലെ വേഗം നിയന്ത്രിക്കാനായി 260 mm ഡിസ്‌ക്ക് മുന്നിലും 230 mm ഡിസ്‌ക്ക് പിന്നിലുമുണ്ട്.
This vehicle is certified by a4auto.com