'റേഞ്ച് റോവര്‍ വെലാർ' പ്രാദേശികമായി നിർമ്മിക്കാൻ ലാൻഡ് റോവർ

 

 

റേഞ്ച് റോവര്‍ വെലാര്‍ പ്രാദേശികമായി നിർമ്മിക്കാനൊരുങ്ങി ലാന്‍ഡ് റോവര്‍. മെയ്ഡ് ഇന്‍ ഇന്ത്യ വെലാറിന്റെ ബുക്കിങ്‌ കമ്പനി ആരംഭിച്ചിട്ടുണ്ട്. മേയ് മുതല്‍ വെലാര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നും, പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ ആര്‍-ഡൈനാമിക് എസ് വകഭേദത്തിലാണ് ഇന്ത്യന്‍ നിര്‍മിത വെലാര്‍ എത്തുക. ടച്ച് പ്രോ ഡ്യുയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആക്ടീവ് കീ, വൈഫൈ ആന്‍ഡ് പ്രോ സര്‍വീസ്, മെറിഡിയന്‍ സൗണ്ട് സിസ്റ്റം (380W), ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം ലെതര്‍ ഇന്റീരിയര്‍, 20 ഇഞ്ച് വീല്‍, ആര്‍-ഡൈനാമിക് എകസ്റ്റീരിയര്‍ പാക്ക്, അഡാപ്റ്റീവ് ഡൈനാമിക്‌സ്, പ്രീമിയം എല്‍ഇഡി ലൈറ്റ്‌സ്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, പാര്‍ക്ക് അസിസ്റ്റ്, സ്ലൈഡിങ് പനോരമിക് റൂഫ് എന്നിവയാണ് വെലാറിലെ  സവിശേഷതകള്‍.

 

വെലാറിന് കരുത്തേകുന്നത് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ്. പെട്രോള്‍ എന്‍ജിന്‍ 247 ബിഎച്ച്പി പവറും 365 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എന്‍ജിന്‍ 177 ബിഎച്ച്പി പവറും 430 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. രണ്ടിലും എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. നിലവില്‍ XE, XF, XJ, F-Pace, ഡിസ്‌കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നീ മോഡലുകള്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നുണ്ട്. ഇറക്കുമതി വഴി ഇന്ത്യയിലെത്തിയ വെലാര്‍ ആര്‍ ഡൈനാമിക് എസിനെക്കാള്‍ (88.88 ലക്ഷം) പതിനാറ് ലക്ഷത്തോളം രൂപ കുറവാണ്; 72.47 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില മെയ്ഡ് ഇന്‍ ഇന്ത്യ വകഭേദത്തിന്.

 








This vehicle is certified by a4auto.com