1.74 കോടി രൂപ വിലയില്‍ 'മസെരാട്ടി ക്വാത്രോപോര്‍ത്തെ ഗ്രാന്‍ലൂസ്സോ' ഇന്ത്യയിൽ

2019 ക്വാത്രോപോര്‍ത്തെ പതിപ്പായ 'മസെരാട്ടി ക്വാത്രോപോര്‍ത്തെ ഗ്രാന്‍ലൂസ്സോ മോഡലിനെ 1.74 കോടി രൂപ പ്രാരംഭ വിലയില്‍ ഇന്ത്യൻ വിപണിയിലിറക്കി. ക്വാത്രോപോര്‍ത്തെ ഗ്രാന്‍സ്‌പോര്‍ട് മോഡലിന് വില 1.79 കോടി രൂപയാണ്. മസെരാട്ടിയുടെ ഈ മോഡലിൽ ഓട്ടോ നോര്‍മല്‍, ഓട്ടോ സ്‌പോര്‍ട്, മാനുവല്‍ നോര്‍മല്‍, മാനുവല്‍ സ്‌പോര്‍ട്, ICE മോഡുകള്‍ എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കും.

2019 ക്വാത്രോപോര്‍ത്തെ മോഡൽ പത്ത്‌ നിറഭേദങ്ങളിലാണ് കമ്പനി എത്തിച്ചിരിക്കുന്നത്. പുത്തന്‍ റോസോ പൊട്ടന്‍ഡെ, ബ്ലൂ നൊബൈല്‍ ട്രിപ്പിള്‍ കോട്ട് പെയിന്റ് സ്‌കീമുകള്‍ മോഡലിന്റെ അഴക് വർദ്ധിപ്പിക്കും. മുന്‍ പിന്‍ ബമ്പറുകളും ഗ്ലെയര്‍-ഫ്രീ ഹൈ ബീം അസിസ്റ്റ് പിന്തുണയുള്ള പുതിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും കാറിന്റെ സൗന്ദര്യം ഉയർത്തും.

മോഡലിൽ 3.0 ലിറ്റര്‍ V6 ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 4,000 ആർ പി എമ്മിൽ 275 ബി എച്ച് പി കരുത്തും 2,600 ആർ പി എമ്മിൽ 600 എൻ എം ടോർക്കും പരമാവധി കുറിക്കാനാവും. 2019 മസെരാട്ടി ക്വാത്രോപോര്‍ത്തെ മോഡലിന് വെറും 6.4 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കും.

 
This vehicle is certified by a4auto.com