രജിസ്‌ട്രേഷന്‍ ഫീസിന് പുറമേ സുരക്ഷാ സെസുമായി 'കര്‍ണാടക സര്‍ക്കാര്‍'

വാഹന രജിസ്‌ട്രേഷന്‍ ഫീസിന് പുറമേ സുരക്ഷാ സെസുമായി കര്‍ണാടക സര്‍ക്കാര്‍. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും 500 രൂപയും മറ്റു വാഹനങ്ങള്‍ 1000 രൂപയുമാണ് റോഡ് സേഫ്റ്റി അതോറിറ്റി (ആര്‍.എസ്.എ.) സെസ് ആയി അടയ്‌ക്കേണ്ടത്. ഈ തുക വിനിയോഗിക്കുന്നത് റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ്. സെസ് ഇടാക്കുന്നതിനൊപ്പം റോഡ് സുരക്ഷാഫണ്ടിലേക്ക് സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളും തുക നിക്ഷേപിക്കും. ആവശ്യത്തിന് ഫണ്ടില്ലാത്ത കാരണത്താലാണ് നിലവില്‍ റോഡ് സുരക്ഷാ നടപടികള്‍ വൈകുന്നത്. അതിനാലാണ് ഇങ്ങനെയൊരു  സംവിധാനം രൂപീകരിക്കുന്നത്. ഈ സെസ് സംവിധാനം നിലവില്‍ വരുന്നതോടെ റോഡ് സുരക്ഷാ നടപടികള്‍ ഇനിയെങ്കിലും വേഗത്തിലാകുമെന്നു പ്രതീക്ഷിക്കാം.
 
This vehicle is certified by a4auto.com