'എന്റെ പ്രണയം ബൈക്കുകളോട്' - ഉണ്ണി മുകുന്ദൻ

ബൈക്കുകളോടുള്ള തന്റെ ഇഷ്ടം പങ്കുവെയ്ക്കുകയാണ് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദൻ. എല്ലാക്കാലത്തും തന്നെ മോഹിപ്പിച്ചിട്ടുള്ളതു ടൂവീലറുകളാണെന്നും, ബൈക്ക് റൈഡുകൾ താൻ വളരെയധികം ആസ്വദിക്കാറുണ്ടെന്നും താരം ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ഡ്യുക്കാറ്റി പനഗേലിനൊപ്പവും, ബൈക്കുകളുടെ ചെറുരൂപങ്ങൾക്കൊപ്പവുമുള്ള മനോഹര ചിത്രങ്ങളും ഉണ്ണി ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.   ബജാജ് പൾസർ 150 - ആണ് ഉണ്ണി ആദ്യമായി സ്വന്തമാക്കിയ ബൈക്ക്, ഇതാകട്ടെ സ്വന്തമായി അധ്വാനിച്ച കാശുകൊണ്ടാണ് വാങ്ങിയതും, അതുകൂടാതെ ഒരു റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടിയും, ക്ലാസിക്ക് ഡസേർട്ട് സ്റ്റോമും ഉണ്ണി സ്വന്തമാക്കി. എന്നാൽ ഇപ്പോൾ ജാവ ബുക്ക് ചെയ്തു അതിനായുള്ള കാത്തിരിപ്പിലാണ്. ടൂവീലറുകൾ മാത്രമല്ല, തന്റെ ഗ്യാരേജിൽ ഒരു ജീപ്പും, ലാൻഡ് റോവറും കൂടി ഇടംപിടിച്ചിട്ടുണ്ട്.
This vehicle is certified by a4auto.com